റൊമേലു ലുകാകു 
Sports

എവര്‍ട്ടണ്‍ താരം ലുകാകു യുണൈറ്റഡില്‍; റൂണി ക്ലബ്ബ് വിട്ടേക്കും

Author : സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: എവര്‍ട്ടണ്‍ മുന്നേറ്റനിര താരം റൊമേലു ലുകാകു മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍. കഴിഞ്ഞ സീസണല്‍ ടോപ്പ്‌സ്‌കോററായ സ്വീഡിഷ് താരം സ്ലാട്ടന്‍ ഇബ്രഹിമോവിച്ചിന്റെ ക്ലബ്ബുമായുള്ള കരാര്‍ പൂര്‍ത്തിയായതോടെയാണ് മുന്നേറ്റനിരയിലേക്കു ലുകാകുവിനെ യുണൈറ്റഡ് സ്വന്തമാക്കിയത്. ഇതോടെ, സൂപ്പര്‍ താരം വെയ്ന്‍ റൂണി ക്ലബ്ബ് വിടുമെന്നു ഏകദേശം ഉറപ്പായി.

മധ്യനിരയും പ്രതിരോധ നിരയും ശക്തമായിരുന്ന യുണൈറ്റഡിനു കഴിഞ്ഞ സീസണില്‍ ഗോളടിക്കാന്‍ ആളില്ലാത്തതായിരുന്നു തിരിച്ചടി നേരിട്ടിരുന്നത്. സ്ലാട്ടന്‍ ഇബ്രഹിമോവിച്ചിനു പരിക്കേറ്റതോടെ മുന്നേറ്റ നിരയില്‍ ഗോള്‍ കണ്ടെത്താന്‍ വിഷമിച്ചതോടെ പരിശീലകന്‍ ജോസ് മൊറീഞ്ഞോ സ്ര്‌ടൈക്കര്‍മാര്‍ക്കായി വലവിരിച്ചിരുന്നു. റിയല്‍ മാഡ്രിഡ് താരം ആല്‍വെറോ മൊറാട്ട എത്തുമെന്നതായിരുന്നു സൂചന. എന്നാല്‍, ഏകദേശം, 75 മില്ല്യന്‍ പൗണ്ടിനു ബെല്‍ജിയം താരത്തെ റെഡ് ഡെവിള്‍സ് സ്വന്തമാക്കുകയായിരുന്നു.

വിക്ടര്‍ ലിന്‍ഡലോഫ്

കഴിഞ്ഞ സീസണില്‍ 39 മത്സരങ്ങളില്‍ നിന്ന് 26 ഗോളുകളാണ് ലുകാകു സ്വന്തം പേരിലാക്കിയത്.

സ്വീഡിഷ് താരം 22 കാരനായ വിക്ടര്‍ ലിന്‍ഡെലോഫിനെയും 31 മില്ല്യന്‍ പൗണ്ടിന് ഓള്‍ഡ് ട്രഫോര്‍ഡിലെത്തിച്ചിട്ടുണ്ട്. പോര്‍ച്ചുഗീസ് ക്ലബ്ബ് ബെനിഫിക്കയുടെ പ്രതിരോധ താരമായിരുന്നു ലിന്‍ഡലോഫ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

SCROLL FOR NEXT