Sports

എവിടെ വയസന്‍ എന്ന് വിളിച്ചവര്‍? ഒറ്റക്കയ്യില്‍ കാര്‍ത്തിക്കിന്റെ വണ്ടര്‍ ക്യാച്ച് 

ഇന്ത്യ ബിയ്‌ക്കെതിരായ കളിയില്‍ അവരുടെ നായകന്‍ പാര്‍ഥീവ് പട്ടേലിനേയാണ് തന്റെ ഇടത്തേക്ക് പറന്ന് കാര്‍ത്തിക്ക് ഒറ്റക്കയ്യില്‍ പിടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഒറ്റക്കയ്യില്‍ പറന്ന് പിടിച്ച് ദിനേശ് കാര്‍ത്തിക്കിന്റെ വണ്ടര്‍ ക്യാച്ച്. ദേവ്ധര്‍ ട്രോഫിയിലാണ് വിക്കറ്റിന് പിന്നില്‍ നിന്ന് ദിനേശ് കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ ക്യാച്ച് വന്നത്. 

ഇന്ത്യ ബിയ്‌ക്കെതിരായ കളിയില്‍ അവരുടെ നായകന്‍ പാര്‍ഥീവ് പട്ടേലിനേയാണ് തന്റെ ഇടത്തേക്ക് പറന്ന് കാര്‍ത്തിക്ക് ഒറ്റക്കയ്യില്‍ പിടിച്ചത്. ഇഷാന്‍ പരോളിന്റെ ഡെലിവറിയില്‍ ഇന്ത്യ ബിയുടെ ഇന്നിങ്‌സിലെ ഒന്‍പതാം ഓവറിലായിരുന്നു ക്യാച്ച് പിറന്നത്. 

ലോകകപ്പിന് ശേഷം കാര്‍ത്തിക്കിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ലോകകപ്പ് സെമിയില്‍ കാര്‍ത്തിക് പ്ലേയിങ് ഇലവനിലേക്ക് എത്തിയെങ്കിലും നിരാശപ്പെടുത്തുകയായിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് മുന്‍പില്‍ കണ്ട് കൂടുതല്‍ യുവതാരങ്ങളെ ടീമില്‍ പരീക്ഷിക്കണം എന്നതിനാലാണ് കാര്‍ത്തിക്കിനെ ഒഴിവാക്കിയത്. 

എന്നാല്‍ പ്രായം തനിക്കൊരു പ്രശ്‌നമല്ലെന്ന് തെളിയിക്കുകയാണ് കാര്‍ത്തി ഈ ക്യാച്ചിലൂടെ. 2007ല്‍ സൗത്ത് ആഫ്രിക്കന്‍ നായകനായിരുന്ന ഗ്രെയിം സ്മിത്തിനെ പുറത്താക്കാന്‍ കാര്‍ത്തിക് എടുത്ത ക്യാച്ചും കയ്യടി നേടിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21