Sports

ഏതാണ് മികച്ച ഗോള്‍; ക്രിസ്റ്റിയാനോ നേടിയതോ, മെസിയുടെ മാന്ത്രിക ഫ്രീ കിക്കോ; ഉത്തരം ഇതാണ്

ഈ സീസണില്‍ മികച്ച ഗോളുകളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് യുവന്റസിനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയ ഗോളും ബാഴ്‌സലോണയ്ക്കായി നായകന്‍ ലയണൽ മെസി വലയിലാക്കിയ ഗോളുമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യോണ്‍: 2018-19 സീസണിലെ ചാമ്പ്യന്‍സ് ലീഗ് കിരീടം ലിവര്‍പൂള്‍ സ്വന്തമാക്കി. രണ്ട് ഇംഗ്ലീഷ് ടീമുകള്‍ നേര്‍ക്കുനേര്‍ വന്ന കലാശപ്പോരില്‍ ടോട്ടനം ഹോട്‌സ്പറിനെ 2-0ത്തിന് കീഴടക്കിയാണ് ലിവര്‍പൂള്‍ തങ്ങളുടെ ആറാം ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. 

ഈ സീസണില്‍ മികച്ച ഗോളുകളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് യുവന്റസിനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയ ഗോളും ബാഴ്‌സലോണയ്ക്കായി നായകന്‍ ലയണൽ മെസി വലയിലാക്കിയ ഗോളുമാണ്. ഈ സീസണിലെ ഏറ്റവും മികച്ച ഗോളിന്റെ പട്ടികയില്‍ ക്രിസ്റ്റ്യാനോ നേടിയ ഗോളാണ് ഒന്നാം സ്ഥാനത്ത്. മെസിയുടെ ഗോളാണ് രണ്ടാമതുള്ളത്. ഏറ്റവും മികച്ച പത്ത് ഗോളുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ ഡേവിഡ് മോയസ്, നിലവിലെ ഇംഗ്ലണ്ട് കോച്ച് ഗെരത് സൗത്ത്‌ഗേറ്റ്, ബെല്‍ജിയം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ്, മുന്‍ റയല്‍ മാഡ്രിഡ് ഇതിഹാസം റൗണ്‍ ഗോണ്‍സാലസ് എന്നിവരടങ്ങിയ സമിതിയാണ് മികച്ച ഗോളുകള്‍ തിരഞ്ഞെടുത്തത്. 

ഗ്രൂപ്പ് സ്റ്റേജ് ഘട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ നേടിയ ഗോളാണ് സീസണിലെ ഏറ്റവും മികച്ചത്. ലിവര്‍പൂളിനെതിരായ സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ മെസി നേടിയ മാന്ത്രിക ഫ്രീ കിക്ക് ഗോളാണ് രണ്ടാം സ്ഥാനത്ത്. പ്രീ ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ ലിവര്‍പൂളിനായി സാദിയോ മാനെ നേടിയ ഗോളാണ് മൂന്നാം സ്ഥാനത്ത്. ഗ്രൂപ്പ് സ്റ്റേജില്‍ ടോട്ടനത്തിനെതിരെ ബാഴ്‌സലോണയ്ക്കായി ഇവാന്‍ റാക്കിറ്റിച് നേടിയ ഗോള്‍ നാലാമത്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗ്രൂപ്പ് ഘട്ടത്തില്‍ ലിറോയ് സനെ ഹോഫെന്‍ഹെയിമിനെതിരെ നേടിയ ഗോള്‍ അഞ്ചാമത്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ പിഎസ്ജിക്കായി കെയ്‌ലിയന്‍ എംബാപ്പെ പ്രീ ക്വാര്‍ട്ടറില്‍ നേടിയ ഗോള്‍ ആറാം സ്ഥാനത്തും ഗ്രൂപ്പ് ഘട്ടത്തില്‍ ഷാക്തര്‍ ഡൊണറ്റ്‌സ്‌കിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്കായി റഹിം സ്‌റ്റെര്‍ലിങ് നേടിയ ഗോള്‍ ഏഴാം സ്ഥാനത്തും എത്തി. ഗ്രൂപ്പ് പോരില്‍ ടോട്ടനത്തിനെതിരെ ബാഴ്‌സലോണയ്ക്കായി വല ചലിപ്പിച്ച ഡെംബലെയുടെ ഗോള്‍ എട്ടാമത്. ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ ബാഴ്‌സയ്ക്കായി വല ചലിപ്പിച്ച കുട്ടീഞ്ഞോയുടെ ഗോള്‍ ഒന്‍പതാം സ്ഥാനത്തും ലിവര്‍പൂളിനെതിരായ സെമിയുടെ ഒന്നാം പാദത്തില്‍ ബാഴ്‌സയ്ക്കായി വല ചലിപ്പിച്ച സുവാരസിന്റെ ഗോള്‍ പത്താം സ്ഥാനത്തും നില്‍ക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ

സൂപ്പര്‍ ശരണ്യയ്ക്ക് രണ്ടാം ഭാഗം വന്നാല്‍ എങ്ങനെയിരിക്കും? ആ ചിന്തയില്‍ നിന്നാണ് പ്രേമലു ഉണ്ടായത്: ഗിരീഷ് എഡി