Sports

ഏഴ് മാസത്തിന് ശേഷം അവര്‍ കണ്ടു, ദുബായിലെത്തി സാനിയയും മാലിക്കും

കോവിഡിനെ തുടര്‍ന്ന് ലോകം ലോക്ക്ഡൗണിലായപ്പോള്‍ സാനിയയും കുഞ്ഞും ഇന്ത്യയിലും, മാലിക് പാകിസ്ഥാനിലും ആയി പോവുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഴ് മാസത്തെ കാത്തിരിപ്പിനൊടുവില്‍ സാനിയ മിര്‍സയും, ശുഐബ് മാലിക്കും അടുത്തടുത്തെത്തി. ദുബായില്‍ വെച്ചാണ് ഇരുവരും കണ്ടത്. കോവിഡിനെ തുടര്‍ന്ന് ലോകം ലോക്ക്ഡൗണിലായപ്പോള്‍ സാനിയയും കുഞ്ഞും ഇന്ത്യയിലും, മാലിക് പാകിസ്ഥാനിലും ആയി പോവുകയായിരുന്നു. 

മകന്‍ ഇസ്ഹാനൊപ്പം കളിക്കുന്ന വീഡിയോ മാലിക്ക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരക്ക് ശേഷം എത്തിയ മാലിക്ക് പാകിസ്ഥാനിലേക്ക് പോവാതെ യുഎഇയില്‍ തങ്ങുകയായിരുന്നു. 

ഇംഗ്ലണ്ട് പര്യടനത്തിനായി പറന്ന പാകിസ്ഥാന്‍ സംഘത്തില്‍ നിന്ന് ആദ്യം മാലിക്കിനെ പാക് ക്രിക്കറ്റ് ബോര്‍ഡ് ഒഴിവാക്കിയിരുന്നു. സാനിയയേയും കുഞ്ഞിനേയും കാണാന്‍ അനുവദിക്കുന്നതിനായിരുന്നു അത്. എന്നാല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് ഇന്ത്യ നീട്ടിവെച്ചതോടെ അത് മുടങ്ങി. ഒടുവില്‍ ഏഴ് മാസത്തിന് ശേഷമാണ് മൂവര്‍ക്കും പരസ്പരം കാണാനായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ

നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ

കണ്ണൂരില്‍ അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര്‍ വാങ്ങിയതില്‍ ദുരൂഹത, കിഫ്ബി സര്‍ക്കാരിന് വന്‍ ബാധ്യത; വിദഗ്ധ സമിതി റിപ്പോര്‍ട്ട്

ടി20യില്‍ 'പുതിയ റെക്കോര്‍ഡ്' സ്ഥാപിച്ച് അഭിഷേക് ശര്‍മ!