Sports

ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ പി യു ചിത്രക്ക് സ്വര്‍ണം

വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര ഒന്നാമതെത്തിയത്. 4:27.77 സെക്കന്‍ഡിലായിരുന്നു ഫിനിഷ് 

Author : സമകാലിക മലയാളം ഡെസ്ക്

തുര്‍ക്ക്‌മെനിസ്ഥാന്‍:  ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ മലയാളി താരം പി യു ചിത്രക്ക് സ്വര്‍ണം.  ഒ പി ജെയ്ഷക്കും സിനിമോള്‍ പൗലോസിനും ശേഷം ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന ഖ്യാതി ഇനി ചിത്രക്ക് സ്വന്തം.  1500 മീറ്ററിലാണ് ചിത്ര സ്വര്‍ണം നേടിയത്.  4 മിനുട്ട് 27 സെക്കന്റിലാണ്  മത്സരം പൂര്‍ത്തിയാക്കിയത്. കേരളത്തിനും പിന്തുണച്ചവര്‍ക്കും നേട്ടം സമര്‍പ്പിക്കുന്നുവെന്ന് ചിത്ര പ്രതികരിച്ചു. 

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള യോഗ്യതയുണ്ടായിരുന്നിട്ടും ചിത്രയെ തഴഞ്ഞിരുന്നു. കോടതി ഇടപെട്ടെങ്കിലും ചിത്രയ്ക്കു പങ്കെടുക്കാനായില്ല.  ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍  സ്വര്‍ണം നേടിയ ചിത്രയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !