Sports

ഐ എം വിജയനെ പത്മശ്രീ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ 

രാജ്യാന്തര ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ ഗോള്‍ വല ചലിപ്പിച്ച വിജയനെ തേടി 2003ല്‍ അര്‍ജുനാ അവാര്‍ഡ് എത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ഫുട്‌ബോള്‍ താരം ഐ എം വിജയന്റെ പേര് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പത്മശ്രീ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തു. രാജ്യാന്തര ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ ഗോള്‍ വല ചലിപ്പിച്ച വിജയനെ തേടി 2003ല്‍ അര്‍ജുനാ അവാര്‍ഡ് എത്തിയിരുന്നു. 

രാജ്യം കണ്ട് എക്കാലത്തേയും മികച്ച മുന്നേറ്റ നിര താരങ്ങളില്‍ ഒരാളായ വിജയന്‍ മൂന്ന് വട്ടം എഐഎഫ്എഫ് പ്ലേയര്‍ ഓഫ് ദി ഇയറായിരുന്നു. 1992നും 2003നും ഇടയില്‍ 79 മത്സരങ്ങളാണ് വിജയന്‍ ഇന്ത്യക്ക് വേണ്ടി കളിച്ചത്. വല കുലുക്കിയത് 40 തവണ. ആ സമയം പോച്ചിങ് സ്‌കില്ലില്‍ എല്ലാവര്‍ക്കും മുന്‍പിലുണ്ടായിരുന്നു ഐഎം വിജയന്‍. 

സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കപ്പില്‍ ഭൂട്ടാനെതിരെ കളി തുടങ്ങി 12ാമത്തെ സെക്കന്റില്‍ അദ്ദേഹം ഗോള്‍ വല കുലുക്കി. 1999ലെ സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ പാകിസ്ഥാനെതിരെ ഹാട്രിക് കണ്ടെത്തി. 2006ല്‍ കുപ്പായം അഴിച്ചു. 1992, 1997, 2000 എന്നീ വര്‍ഷങ്ങളില്‍ എഐഎഫ്എഫിന്റെ താരമായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT