Sports

ഐഎസ്എൽ ഫൈനൽ; ആദ്യ പകുതിയിൽ എടികെ ഒരു ​ഗോളിന് മുന്നിൽ

ഐഎസ്എൽ ഫൈനൽ; ആദ്യ പകുതിയിൽ എടികെ ഒരു ​ഗോളിന് മുന്നിൽ

Author : സമകാലിക മലയാളം ഡെസ്ക്

ഫത്തോർഡ: കാണികളുടെ ആരവമില്ലെങ്കിലും ഒന്നാം പകുതിയിൽ ഒരു ​ഗോൾ ലീഡുമായി എടികെ. ഐഎസ്എല്‍ ഫൈനലില്‍ ചെന്നൈയിന്‍ എഫ്സിക്കെതിരേ എടികെ ഒരു ഗോളിന് മുന്നില്‍. 10ാം മിനുട്ടില്‍ സ്പാനിഷ് താരം ജാവി ഹെര്‍ണാണ്ടസിന്റെ ഗോളിലാണ് എടികെ ലീഡെടുത്തത്. ഈ സീസണില്‍ ജാവി ഹെര്‍ണാണ്ടസിന്റെ ആദ്യ ഗോള്‍ കൂടിയാണിത്. 

ആദ്യ പകുതിയിൽ മികച്ച പാസും പന്തടക്കവും എല്ലാം ചെന്നൈയിനായിരുന്നു. എന്നാൽ ​ഗോളടിച്ചത് കൊൽക്കത്തയാണ്. അതിനിടെ 39ാം മിനുട്ടിൽ എടികെയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. ടീമിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യൻ വംശജനും ഫിജി താരവും എടികെയുടെ നായകനുമായ റോയ് കൃഷ്ണയ്ക്ക് പരുക്കേറ്റ് പുറത്ത് പോകേണ്ടി വന്നു. രണ്ടാം പകുതിയിൽ എടികെയുടെ മുന്നേറ്റങ്ങളെ അത് ബാധിക്കുമോ എന്ന് കണ്ടറിയാം. 

ഫൈനലില്‍ ജയിക്കുന്ന ടീമിന് ലീഗില്‍ ഹാട്രിക് കിരീടമെന്ന അപൂര്‍വ റെക്കോർഡ് സ്വന്തമാകും. അങ്ങനെയെങ്കില്‍ അതു ചരിത്ര നേട്ടമാകും. കഴിഞ്ഞ അഞ്ച് ലീഗുകളിലായി രണ്ട് വീതം കിരീടങ്ങള്‍ ഇരു ടീമുകളും നേടിക്കഴിഞ്ഞു. കൊറോണ ഭീതി മൂലം അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടവുകാർക്ക് പകൽ പുറത്തുപോയി ജോലി ചെയ്യാം, വൈകുന്നേരം ജയിലിലേക്ക് മടങ്ങാം; പുതിയ ഓപ്പൺ ജയിൽ പദ്ധതി

ദിവസവും കറിവേപ്പില കഴിക്കുന്നതിന്റെ 6 ​ഗുണങ്ങൾ

കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ ഇൻസ്‌ട്രക്ടർ ഒഴിവുകൾ; ദിവസവേതനം 1,120 രൂപ !

ഉസ്‌ബെക്കിസ്ഥാനുമായി ദീര്‍ഘകാല യുറേനിയം കരാര്‍; ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ 30 ദിവസം വരെ താമസിക്കാം

'കൊലയാളിയിൽ നിന്ന് സമ്മാനം സ്വീകരിക്കില്ല'; ശ്രീറാം വെങ്കിട്ടരാമനെതിരെ വേറിട്ട പ്രതിഷേധം|VIDEO