Sports

ഐപിഎല്ലിലെ ആദ്യ ആഴ്ചയോടെ ചിലര്‍ക്ക് പെട്ടിമടക്കാം; പ്ലേയിങ് ഇലവനില്‍ ഇവരെ ഇനി കണ്ടേക്കില്ല 

രണ്ടാമത്തെ ആഴ്ചയിലേക്ക് ഐപിഎല്‍ കടക്കുമ്പോള്‍ പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്താക്കപ്പെടാന്‍ സാധ്യതയുള്ള കളിക്കാരുണ്ട്...

സമകാലിക മലയാളം ഡെസ്ക്

പിഎല്ലില്‍ ആദ്യ ആഴ്ച പിന്നിട്ടു കഴിഞ്ഞു. 2 കളിയില്‍ നിന്ന് രണ്ട് ജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് പോയിന്റ് ടേബിളില്‍ മുന്‍പില്‍. രണ്ട് കളിയില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയുമായി പഞ്ചാബും, മുംബൈയും രണ്ടും മൂന്നും സ്ഥാനങ്ങളിലും. കളിച്ച രണ്ടിലും തോറ്റ ഹൈദരാബാദ് ആണ് പോയിന്റ് ടേബിളില്‍ പിന്നില്‍...

ആദ്യ ആഴ്ചയിലെ കളിയോടെ കളിക്കാരുടെ പ്രകടനം വിലയിരുത്താന്‍ ഫ്രാഞ്ചൈസികള്‍ ആരംഭിച്ചിട്ടുണ്ടാവും. വരുന്ന ആഴ്ചയില്‍ പല ടീമുകളിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അങ്ങനെ രണ്ടാമത്തെ ആഴ്ചയിലേക്ക് ഐപിഎല്‍ കടക്കുമ്പോള്‍ പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്താക്കപ്പെടാന്‍ സാധ്യതയുള്ള കളിക്കാരുണ്ട്...

മുരളി വിജയ് 

മൂന്ന് കളികളാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കളിച്ചത്. ഈ മൂന്നിലും ഓപ്പണര്‍ മുരളി വിജയ് പരാജയപ്പെട്ടു. 1(7), 21(21), 10(15) എന്നിങ്ങനെയാണ് കഴിഞ്ഞ കളികളില്‍ നിന്ന് മുരളി വിജയിയുടെ സ്‌കോര്‍. 

മുരളി വിജയ് പരാജയപ്പെടുന്നതിന്റെ സമ്മര്‍ദവും മധ്യനിരയിലേക്ക് വരുന്നു. റായിഡു ഫിറ്റ്‌നസ് വീണ്ടെടുത്ത് വന്നാല്‍ മുരളി വിജയ്ക്ക് പകരം ഓപ്പണിങ്ങില്‍ റായിഡുവിനെ ചെന്നൈ ഇറക്കിയേക്കും. 

ഉമേഷ് യാദവ്

ബാംഗ്ലൂരിന്റെ രണ്ട് കളിയിലും ഉമേഷ് യാദവ് പ്ലേയിങ് ഇലവനിലുണ്ടായി. എന്നാല്‍ ഒരു വിക്കറ്റ് പോലുും വീഴ്ത്താനായില്ല. ആര്‍സിബി ബൗളിങ് നിരയില്‍ ഇക്കണോമി റേറ്റ് ഉയര്‍ന്ന് നില്‍ക്കുന്നതും ഉമേഷ് യാദവിന്റേതാണ്. 

നാല് ഓവറില്‍ 48 റണ്‍സ്, 3 ഓവറില്‍ 35 റണ്‍സ് എന്നിങ്ങനെയാണ് ഉമേഷ് യാദവിന്റെ ഫിഗര്‍. സ്റ്റെയ്ന്‍, ക്രിസ് മോറിസ്, ഇസുരു ഉദന എന്നിവരും ആര്‍സിബി ബൗളിങ് നിരയിലുണ്ട്. എന്നാല്‍ സ്‌റ്റെയ്‌നിനും ഫോം കണ്ടെത്താനായില്ല. മുഹമ്മദ് സിറാജിനെ ഉമേഷ് യാദവിന് പകരം ഇറക്കാനുള്ള സാധ്യത ആര്‍സിബിയുടെ മുന്‍പിലുണ്ട്. 

വൃധിമാന്‍ സാഹ

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ കളിക്കാന്‍ വൃധിമാന്‍ സാഹക്ക് അവസരം ലഭിച്ചു. നാലാം സ്ഥാനത്ത് ഇറങ്ങിയിട്ടും വേഗത്തില്‍ സ്‌കോര്‍ കണ്ടെത്താന്‍ സാഹക്ക് കഴിഞ്ഞില്ല. 10ാം ഓവറില്‍ ഡേവിഡ് വാര്‍ണര്‍ പുറത്തായപ്പോഴാണ് സാഹ ക്രീസിലേക്ക് എത്തിയത്. 

എന്നാല്‍ ആക്രമിച്ച് കളിക്കാനാവാതിരുന്ന സാഹയുടെ സ്‌കോര്‍ ഒരു ഘട്ടത്തില്‍ 21 പന്തില്‍ നിന്ന് 15 റണ്‍സ് എന്ന നിലയിലാണ്. അവസാന ഓവറില്‍ 31 പന്തില്‍ നിന്ന് 30 റണ്‍സ് നേടി നില്‍ക്കെ സാഹ ഔട്ടായി.  സാഹയില്‍ നിന്ന് ടീം പ്രതീക്ഷിക്കുന്നത് ഇതല്ലെന്ന് വ്യക്തം. വിരാട് സിങ്ങിനെ പോലെ കളിക്കാരനുള്ളപ്പോള്‍ സാഹക്ക് ഇനി അവസരം ലഭിക്കാന്‍ സാധ്യതയില്ല. 

ജോഷ്വാ ഫിലിപ്പ്

ബിഗ് ബാഷ് ലീഗില്‍ തീപാറിച്ചാണ് ഫിലിപ്പ് ഐപിഎല്ലിലേക്ക് എത്തിയത്. ഓപ്പണിങ്ങിന് ഇണങ്ങിയ ഫിലിപ്പിനെ ആര്‍സിബി നിരയില്‍ ഓപ്പണിങ് സ്ലോട്ട്് നല്‍കാനുള്ള സാഹചര്യമില്ല. ആദ്യ കളിയില്‍ ആറാമനായി എത്തി രണ്ട് പന്തില്‍ നിന്ന് ഒരു റണ്‍സ് നേടി മടങ്ങി. പഞ്ചാബിനെതിരെ മൂന്നാമത് ഇറങ്ങിയെങ്കിലും ഡക്കായി പുറത്ത്. 

മറ്റ് വിദേശ കളിക്കാര്‍ ബെഞ്ചിലിരിക്കുന്ന സാഹചര്യത്തില്‍ ഫിലിപ്പിന് ഇനി പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചേക്കില്ല. മൊയിന്‍ അലിയോ, ഇസുരു ഉദാനയോ പകരം പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും. ഡിവില്ലിയേഴ്‌സ് വിക്കറ്റ് കീപ്പിങ്ങിലേക്ക് വരാത്ത സാഹചര്യത്തില്‍ പാര്‍ഥീവ് പട്ടേലും ആ സ്ഥാനത്തേക്ക് എത്താനിടയുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

SCROLL FOR NEXT