റൈസിംഗ് പൂനെ ജയന്റ്‌സിനെതിരേ സെഞ്ച്വറി നേടിയ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരം സഞ്ജു സാംസണ്‍ 
Sports

ഐപിഎല്ലില്‍ ആദ്യ സെഞ്ച്വറിയടിച്ച് സഞ്ജു സാംസണ്‍; ഡെല്‍ഹിക്കു മികച്ച സകോര്‍

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ: ഐപിഎല്ലില്‍ കന്നി സെഞ്ച്വറിയടിച്ച് മലയാളി താരം സഞ്ജു വി സാംസണ്‍. റൈസിംഗ് പൂനെ ജയന്റ്‌സിനെതിരേ പൂനെയില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹിക്കു വേണ്ടിയാണ് സഞ്ജു തന്റെ ആദ്യ ഐപിഎല്‍ സെഞ്ച്വറി നേടിയതി. 62 പന്തില്‍ 102 റണ്‍സെടുത്ത താരം ടീം 166 റണ്‍സില്‍ നില്‍ക്കെ പുറത്തായി.

ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരമെന്ന പദവി ഇതോടെ ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ സമ്പാദ്യം. ആദിത്യ താരെ, സാം ബില്ലിംഗ്‌സ്, റിഷാബ പാണ്ഡ്, സഞ്ജു സാംസണ്‍ എന്നിവരുടെ വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. പൂനെ നിരയില്‍ ദീപക് ഛാഹര്‍, ഇമ്രാന്‍  താഹിര്‍, ആദം സാംബ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. ഒരു വിക്കറ്റ് റണ്‍ ഔട്ടാണ്.

ടോസ് നേടിയ പൂനെ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT