Sports

ഐപിഎൽ ആവേശത്തിന് തുടക്കം; ടോസ് നേടിയ ചെന്നൈ ബൗളിങ്ങിന്

അബുദാബിയിലെ ഷെയ്ക് സയിദ് സ്റ്റേഡിയത്തിലാണ് മുംബൈ-ചെന്നൈ മത്സരം

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎൽ 13-ാം പതിപ്പിന് തുടക്കം. ആദ്യമത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരെ നേരിടുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തു. അബുദാബിയിലെ ഷെയ്ക് സയിദ് സ്റ്റേഡിയത്തിലാണ് മുംബൈ-ചെന്നൈ മത്സരം.

അഞ്ചാം കിരീടം ലക്ഷമിട്ടാണ് മുംബൈയിറങ്ങുന്നതെങ്കിൽ കഴിഞ്ഞ വർഷത്തെ ഫൈനൽ പരാജയത്തിന്റെ മധുരപ്രതികാരവുമായാണ് ചെന്നൈയുടെ വരവ്. കഴിഞ്ഞ സീസണിൽ അവസാന പന്തിൽ ഒരു റണ്ണിന് ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ചായിരുന്നു മുംബൈയുടെ കിരീട നേട്ടം.

ഒരു വർഷത്തിനു ശേഷം ധോണി പുത്തൻ ലുക്കിലാണ് ഇന്ന കളിക്കളത്തിലെത്തിയത്.  2019 ജൂലായിൽ നടന്ന ലോകകപ്പ് സെമി ഫൈനലിന് ശേഷം ധോണി കളിക്കുന്ന ആദ്യ ഔദ്യോഗിക മത്സരമാണിത്.

ഡ്വെയിൻ ബ്രാവോയുടെ അഭാവമാണ് ചെന്നൈ ടീമിൽ ശ്രദ്ധേയം. ഇന്ത്യൻ ടീമിൽനിന്ന് പുറത്തായ മുരളി വിജയിനെ ഓപ്പണറായി ഉൾപ്പെടുത്തി. സാം കറൻ, ഷെയ്ൻ വാട്സൻ, ഫാഫ് ഡുപ്ലേസി, സാം കറൻ, ലുങ്കി എൻഗിഡി എന്നിവരാണ് വിദേശ താരങ്ങൾ. ചെന്നൈ ടീം: മുരളി വിജയ്, ഷെയ്ൻ വാട്സൻ, ഫാഫ് ഡുപ്ലേസി, അമ്പാട്ടി റായുഡു, കേദാർ ജാദവ്, എം.എസ്. ധോണി (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, സാം കറൻ, ദീപക് ചാഹർ, പിയൂഷ് ചാവ്‌ല, ലുങ്കി എൻഗിഡി.

മുംബൈ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ക്വിന്റൻ ഡികോക്ക്, സൂര്യകുമാർ യാദവ്, സൗരഭ് തിവാരി, ക്രുനാൽ പാണ്ഡ്യ, ഹാർദിക് പാണ്ഡ്യ, കീറൻ പൊള്ളാർഡ്, ജയിംസ് പാറ്റിൻസൻ, രാഹുൽ ചാഹർ, ട്രെന്റ് ബൗൾട്ട്, ജസ്പ്രീത് ബുമ്ര

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT