Sports

ഐപില്‍: പുറത്തായവരുടെ പോരാട്ടത്തില്‍ ഗുജറാത്തിനെതിരേ ഡെല്‍ഹിക്ക് രണ്ട് വിക്കറ്റ് ജയം

Author : സമകാലിക മലയാളം ഡെസ്ക്

കാണ്‍പൂര്‍: ഐപിഎല്‍ പത്താം സീസണില്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് അവസരം ലഭിക്കാത്ത പുറത്തായവരുടെ മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിനെതിരേ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന് രണ്ട് വിക്കറ്റ് ജയം. ആധ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 196 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഡെല്‍ഹി അവസാന ഓവറിലാണ് ജയം കണ്ടത്.
57 പന്തില്‍ 15 ഫോറും രണ്ട് സിക്‌സുമടക്കം 94 റണ്‍സെടുത്ത ശ്രേയസ് അയ്യരുടെ ബാറ്റിംഗ് മികവാണ് ഡെല്‍ഹിയുടെ ജയത്തില്‍ നിര്‍ണായകമായാത്. മൂന്നാം വിക്കറ്റില്‍ കരുണ്‍ നായര്‍ക്കൊപ്പം 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശ്രേയസ് ഏഴാം വിക്കറ്റില്‍ കമ്മിന്‍സുമായി ചേര്‍ന്ന് 61 റണ്‍സടിച്ചു. കരുണ്‍ നായര്‍ 15 പന്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ കമ്മിന്‍സ് 13 പന്തില്‍ 24 റണ്‍സടിച്ചു.
ഡല്‍ഹി പോയിന്റ് പട്ടികയില്‍ ആറാമതും ഗുജറാത്ത് ഏഴാമതും ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT