Sports

ഐസ്വാള്‍ എഫ്‌സിക്ക് ലഭിച്ച ഈ അഭിനന്ദനത്തിന് ഒന്നുഒന്നര വിലയുണ്ട്

ഫുട്‌ബോളിന് ഇത്രയും മികച്ച ഒരു സന്ദേശം നല്‍കിയതിന് ഇതോടൊപ്പം നന്ദിയും അറിയിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഇത്തവണ ഐ ലീഗ് ചാംപ്യന്‍മാരായ മിസോറാം ക്ലബ്ബ് ഐസ്വാള്‍ എഫ്‌സിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഒന്നുമില്ലായ്മയില്‍ നിന്ന് ഇന്ത്യയിലെ ലീഗ് കിരീടം സ്വന്തമാക്കിയത് ചില്ലറ കാര്യമൊന്നുമല്ല. അതും മോഹന്‍ബഗാനും ഈസ്റ്റ് ബംഗാളുമടങ്ങുന്ന വമ്പന്‍ ടീമുകളെ പിന്നിലാക്കിയാണ ഐസ്വാള്‍ കിരീടം ചൂടിയത്. 

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ

ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നോര്‍ത്ത് ഈസ്റ്റ് ടീം ഐലീഗ് കിരീടം ചൂടുന്നത് എന്ന വിശേഷണവും ഇതോടൊപ്പമുണ്ട്. ചാംപ്യന്‍മാരായത് മുതല്‍ ഫുട്‌ബോള്‍ പ്രേമികള്‍ ടീമിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ്.

എന്നാല്‍, ഈ അഭിനന്ദനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കനമുള്ള ഒരു അഭിനന്ദനമാണ് ഐസ്വാളിന് ലഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘനടന ഫിഫയുടെ പ്രസിഡന്റ് ഐസ്വാളിന് അഭിനന്ദനമറിയിച്ചു കത്തയച്ചത്  ടീമിന് ഒരിക്കലും മറക്കാന്‍ സാധിക്കാത്തതാണ്. ഐ ലീഗില്‍ കന്നികിരീടം ചൂടിയ ഐസ്വാളിന് എന്റെ ഹൃദയം നിറഞ്ഞ ആശംസയറിയിക്കുന്നു എന്നാണ് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പ്രസിഡന്റ് പ്രഫുല്‍ പട്ടേലിനയച്ച കത്തില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ വ്യക്തമാക്കുന്നത്.

ടീമിന്റെ കളിക്കാര്‍, പരിശീലകന്‍, അഡ്മിനിസ്‌ട്രേഷന്‍, ടെക്‌നിക്കല്‍, മെഡിക്കല്‍, ആരാധകര്‍ തുടങ്ങി ക്ലബ്ബിന്റെ എല്ലാവരുടെയും നിശ്ചയദാര്‍ഢ്യമാണ് ഈ കിരീടം. ഇതില്‍ ഓരോരുത്തര്‍ക്കും എന്റെ അഭിനന്ദനമറിയിക്കുന്നു. ഫുട്‌ബോളിന് ഇത്രയും മികച്ച ഒരു സന്ദേശം നല്‍കിയതിന് ഇതോടൊപ്പം നന്ദിയും അറിയിക്കുന്നുവെന്നാണ് അദ്ദേഹം കത്തില്‍ കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT