Sports

ഒന്നാം നമ്പര്‍ താരമാണെന്നതില്‍ കാര്യമില്ല, സ്‌മിത്തിനേക്കാള്‍ നന്നായി ഷുഐബ്‌ മാലിക്ക്‌ സ്‌പിന്നിനെ നേരിടുമെന്ന്‌ ചഹല്‍

സ്‌മിത്തിനേക്കാള്‍ നന്നായി പാക്‌ താരം ഷുഐബ്‌ മാലിക്ക്‌ സ്‌പിന്നിനെതിരെ കളിക്കുമെന്ന്‌ ചഹല്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്



പുതു തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനാണ്‌ ഓസീസ്‌ താരം സ്റ്റീവ്‌ സ്‌മിത്ത്‌ എന്ന്‌ വാദിക്കുന്നവരുണ്ട്‌. എന്നാല്‍ സ്‌പിന്നിനെ നേരിടുന്ന കാര്യത്തില്‍ സ്‌മിത്തിന്‌ മാര്‍ക്ക്‌ നല്‍കാന്‍ ഇന്ത്യന്‍ താരം ചഹല്‍ തയ്യാറല്ല. സ്‌മിത്തിനേക്കാള്‍ നന്നായി പാക്‌ താരം ഷുഐബ്‌ മാലിക്ക്‌ സ്‌പിന്നിനെതിരെ കളിക്കുമെന്ന്‌ ചഹല്‍ പറയുന്നു.

സ്‌പിന്നിനെ നേരിടുന്നതില്‍ ലോകോത്തര ബാറ്റ്‌സ്‌മാന്മാരുടെ മികവിനെ കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു ചഹലിന്റെ വാക്കുകള്‍. രോഹിത്‌ ശര്‍മയും വിരാട്‌ കോഹ്‌ ലിയുമാണ്‌ സ്‌പിന്നര്‍മാരെ നേരിടുന്നതില്‍ ചഹലിന്റെ കണ്ണില്‍ കേമന്മാര്‍. സ്‌പിന്നിനെ നേരിടുന്നതില്‍ സ്‌മിത്തിന്റേതിനേക്കാള്‍ മികച്ച ടെക്‌നിക്കുകളാണ്‌ ഷുഐബ്‌ മാലിക്കിലുള്ളതെന്ന്‌ ചഹല്‍ ചൂണ്ടിക്കാണിച്ചു.

വില്യംസണും സ്‌പിന്‍ ബൗളര്‍മാര്‍ക്ക്‌ കാര്യങ്ങള്‍ ദുഷ്‌കരമാക്കുന്ന ബാറ്റ്‌സ്‌മാനാണ്‌. പന്തിനായി കാത്ത്‌ നിന്ന്‌ ഒടുവിലത്തെ നിമിഷമാണ്‌ വില്യംസണ്‍ കളിക്കുന്നത്‌. പ്രത്യേകിച്ച്‌ സ്ലോ പിച്ചുകളില്‍. 2018 ഏഷ്യാ കപ്പില്‍ മാലിക്കിനെതിരെ ഞാന്‍ കളിച്ചിരുന്നു. അന്ന്‌ നല്ല ഡെലിവറികള്‍ പോലും കളിച്ച്‌ സിംഗിളുകളിലൂടെ റണ്‍സ്‌ കണ്ടെത്താന്‍ മാലിക്കിനായത്‌ ചഹല്‍ ചൂണ്ടിക്കാണിക്കുന്നു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന