Sports

ഒരിക്കല്‍ കൂടി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തല കുനിച്ചു; സീസണിലെ മൂന്നാം സെമി തോല്‍വി; സെവിയ്യ യൂറോപ്പ ലീഗ് ഫൈനലില്‍

ഒരിക്കല്‍ കൂടി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തല കുനിച്ചു; സീസണിലെ മൂന്നാം സെമി തോല്‍വി; സെവിയ്യ യൂറോപ്പ ലീഗ് ഫൈനലില്‍

സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: ഈ സീസണിലും ഒരു കീരിട നേട്ടവുമില്ലാതെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അതികായരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒരിക്കല്‍ കൂടി തല കുമ്പിട്ടു. യൂറോപ്പ ലീഗിന്റെ സെമിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സെവിയ്യയോട് പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പ്രീമിയര്‍ ലീഗ് അതികായരുടെ മടക്കം. സീസണില്‍ ഇത് മൂന്നാം സെമി ഫൈനലിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുന്നത്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കിട്ടിയ അവസരങ്ങള്‍ മുതലെടുക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പിയപ്പോള്‍ സ്പാനിഷ് ടീം കിട്ടിയ അവസരങ്ങള്‍ കൃത്യമായി മുതലെടുത്താണ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ഇന്ന് നടക്കുന്ന ഇന്റര്‍ മിലാന്‍ ഷാക്തര്‍ ഡൊനറ്റ്‌സ്‌ക് പോരാട്ടത്തിലെ വിജയികളെ സെവിയ്യ ഫൈനലില്‍ നേരിടും. 

മത്സരം തുടങ്ങി ഒന്‍പതാം മിനുട്ടില്‍ തന്നെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്നില്‍ എത്തി. ഒരു പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിച്ച് ആണ് മാഞ്ചെസ്റ്റര്‍ ലീഡ് എടുത്തത്. ബ്രൂണൊ ഫെര്‍ണാണ്ടസാണ് ഗോള്‍ നേടിയത്. ഒരു ഗോള്‍ വഴങ്ങിയതോടെ സെവിയ്യ തുടരെ അറ്റാക്കുകള്‍ നടത്തി. അതിന്റെ ഫലം 26ാം മിനുട്ടില്‍ അവര്‍ നേടുകയും ചെയ്തു. റിഗുലിയന്റെ ക്രോസില്‍ നിന്ന് ഒരു ഇടം കാലന്‍ ഫിനിഷിലൂടെ സുസോ ആണ് സമനില ഗോള്‍ നേടിയത്.

സമനിലയ്ക്ക് ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആക്രമണം കടുപ്പിച്ചു. തുടര്‍ ആക്രമണങ്ങള്‍ നടത്തി എങ്കിലും അവസരങ്ങള്‍ ഒന്ന് പോലും മുതലെടുക്കാന്‍ യുനൈറ്റഡിനായില്ല. ഒപ്പം സെവിയ്യ ഗോള്‍ കീപ്പര്‍ ബോണോയും യുനൈറ്റഡിന് വില്ലനായി. അറ്റാക്ക് ചെയ്തത് ഒക്കെ യുനൈറ്റഡ് ആണെങ്കിലും അവസരം മുതലെടുത്ത് ലീഡ് എടുത്തത് സെവിയ്യ ആയിരുന്നു. 78ാം മിനുട്ടില്‍ ഡിയോങ്ങിലൂടെ ആയിരുന്നു സെവിയ്യ ലീഡ് എടുത്തത്. ആ ഗോള്‍ സെവിയ്യയുടെ വിജയ ഗോളായി മാറി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT