Sports

ഒരു ഓവറില്‍ 37 റണ്‍സ്, ട്വന്റി20യിലെ അതിവേഗ അര്‍ധ ശതകവുമായി പറന്ന് ഹസ്രത്തുള്ള

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ കാബുള്‍ സ്വാന് വേണ്ടിയായിരുന്നു ഹസ്രത്തുള്ളയുടെ തകര്‍പ്പന്‍ പ്രകടനം

സമകാലിക മലയാളം ഡെസ്ക്

ക്രിസ് ഗെയിലും യുവരാജ് സിങ്ങും ട്വന്റി20യില്‍ തങ്ങളുടേതായി അടക്കിവെച്ചിരുന്ന റെക്കോര്‍ഡിലേക്കായിരുന്നു അഫ്ഗാന്‍ ലീഗില്‍ ഒരു ഇരുപതുകാരന്‍ അടിച്ചു കയറിയത്. ഒരു ഓവറിലെ ആറ് പന്തും ബൗണ്ടറി ലൈന്‍ തൊടിയിക്കാതെ അടിച്ചു പറത്തിയ ഹസ്രത്തുള്ള സസേയ 12 ബോളില്‍ അര്‍ധ ശതകം പിന്നിട്ടു. 

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ കാബുള്‍ സ്വാന് വേണ്ടിയായിരുന്നു ഹസ്രത്തുള്ളയുടെ തകര്‍പ്പന്‍ പ്രകടനം. ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ ബാറ്റേന്തുന്ന ഹസ്രത്തുള്ള ബാല്‍ക്ക് ലെജന്‍ഡ്‌സിനെതിരായ കളിയില്‍ വെടിക്കെട്ട് തുടര്‍ന്നു. 

244 റണ്‍സ് എന്ന വിജയലക്ഷ്യമായിരുന്നു കാബുള്‍ സ്വാന് മുന്നില്‍ വന്നത്. ടൂര്‍ണമെന്റിലെ തന്റെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ബാല്‍ക്ക് ലെജന്‍ഡ്‌സിന്റെ ബൗളര്‍ അബ്ദുള്ള മസാരിയോട് ഒരു ദയയും ഹസ്രത്തുള്ള കാണിച്ചില്ല. മസാരിയുടെ ഒരു ഓവറില്‍ ആറ് സിക്‌സും ഒരു വൈഡും ഉള്‍പ്പെടെ 37 റണ്‍സാണ് പിറന്നത്. 

ആറ് ബോളും ഇതിന് മുന്‍പ് സിക്‌സ് പറത്തിയവര്‍...

ഗ്രാമര്‍ഗനിനെതിരെ സര്‍ ഗര്‍ഫ്രീല്‍ഡ് സോബേഴ്‌സ് നോട്ടിങ്ഹാമിന് വേണ്ടി

രഞ്ജി ട്രോഫിയില്‍ ബറോഡയ്‌ക്കെതിരെ മുംബൈയ്ക്ക് വേണ്ടി രവി ശാസ്ത്രി

നെതര്‍ലാന്‍ഡ്‌സിനെതിരായ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഹെര്‍ഷല്‍ ഗിബ്‌സ്

ട്വന്റി20 ലോക കപ്പില്‍ ഇംഗ്ലണ്ടിനെതിരെ യുവ് രാജ് സിങ്

ട്വന്റി20യില്‍ വാര്‍വിക് ഷൈറിന് എതിരെ നോട്ടിങ്ഹാംഷെയറിന് വേണ്ടി അലെക്‌സ് ഹേല്‍സ്

സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ടൂര്‍ണമെന്റില്‍ ജാംനഗറിന് വേണ്ടി രവീന്ദ്ര ജഡേജ

ഹങ് ഹോം ജാഗൗറിനെതിരെ ഹോങ്കോങ് ഐസ്ലന്‍ഡിന് വേണ്ടി മിസ്ബാ ഉള്‍ ഹഖ്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഹാനെ കാണാതായി ഒരു രാത്രി പിന്നിട്ടു, അഞ്ചുവയസുകാരനായി തെരച്ചില്‍ ഇന്നും തുടരും

Year Ender 2025|1925ല്‍ പവന് 13.75 രൂപ, നൂറ്റാണ്ട് കടന്നപ്പോള്‍ ലക്ഷം; കാരണങ്ങളും നാള്‍വഴിയും

എസ്‌ഐആര്‍ കരട് പട്ടിക: നിശാക്യാമ്പുമായി കോണ്‍ഗ്രസ്, ഇന്ന് വൈകീട്ട് അഞ്ച് മണി മുതല്‍ മണ്ഡലം അടിസ്ഥാനത്തില്‍ പരിശോധന

Year Ender 2025| താരിഫില്‍ കുലുങ്ങിയ ലോകം, കടന്നുപോവുന്നത് 'ട്രംപന്‍' വര്‍ഷം

ധനകാര്യത്തിൽ അപ്രതീക്ഷിത ചെലവുകൾ

SCROLL FOR NEXT