Sports

ഒരു ഗോള്‍ പോലും നേടാനാവാതെ മടക്കം ; സന്തോഷ് ട്രോഫിയില്‍ നിന്നും കേരളം പുറത്ത്

നിർണായക മല്‍സരത്തില്‍ സര്‍വീസസിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതോടെയാണ് കേരളം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്

Author : സമകാലിക മലയാളം ഡെസ്ക്

നെയ് വേലി : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്. നിർണായക മല്‍സരത്തില്‍ സര്‍വീസസിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതോടെയാണ് കേരളം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്. വികാസ് ഥാപയാണ് സര്‍വീസസിന്റെ വിജയഗോള്‍ നേടിയത്. 

ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ഗോള്‍ പോലും നേടാനാവാതെയാണ് കേരളം പുറത്തായത്. വിജയത്തോടെ ആറുപോയിന്റ് കരസ്ഥമാക്കിയ സര്‍വീസസ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി. 

രാവിലെ നടന്ന തെലങ്കാന-പുതുച്ചേരി മല്‍സരം സമനിലയില്‍ കലാശിച്ചിരുന്നു. ഇതോടെ രണ്ടു ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചാല്‍ കേരളത്തിന് ടൂര്‍ണമെന്റില്‍ മുന്നേറാമെന്ന സാഹചര്യത്തിലായിരുന്നു, കേരളം നിര്‍ണായക മല്‍സരത്തിന് ഇറങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'