Sports

ഒരു മാറ്റവുമില്ല, പറഞ്ഞ സമയത്ത് തന്നെ ഒളിമ്പിക്‌സ് നടക്കും; ആത്മവിശ്വാസത്തോടെ തയ്യാറെടുപ്പുകള്‍ തുടരൂവെന്ന് ഐഒസി

ലോകം മുഴുവന്‍ കൊറോണ വൈറസിന്റെ ഭീതിയില്‍ നില്‍ക്കെ വിവിധ കായിക മത്സരങ്ങളേയും അത് സാരമായി തന്നെ ബാധിക്കുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

ലോസന്നെ: ലോകം മുഴുവന്‍ കൊറോണ വൈറസിന്റെ ഭീതിയില്‍ നില്‍ക്കെ വിവിധ കായിക മത്സരങ്ങളേയും അത് സാരമായി തന്നെ ബാധിക്കുന്നുണ്ട്. ഇറ്റാലിയില്‍ സീരി എ ഫുട്‌ബോള്‍ മത്സരമടക്കമുള്ള മാറ്റി വച്ചിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ ജൂലൈയില്‍ നടക്കുന്ന ഒളിമ്പിക്‌സ് മത്സരങ്ങള്‍ മാറ്റി വച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.   

എന്നാല്‍ ഒളിമ്പിക്‌സ് പോരാട്ടങ്ങള്‍ പറഞ്ഞ സമയത്ത് തന്നെ ജപ്പാനിലെ ടോക്യോയില്‍ നടക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി. സംഘാടക സമിതിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ഐഒസി തലവന്‍ തോമസ് ബാചാണ് അര്‍ഥാശങ്കകള്‍ക്ക് ഇടയില്ലാതെ തന്നെ നിലപാട് വ്യക്തമാക്കിയത്. ലോകമെങ്ങുമുള്ള അത്‌ലറ്റുകള്‍ ഒളിമ്പിക്‌സിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത് തുടരണം. അത്മവിശ്വാസത്തോടെ ഇരിക്കാനും അദ്ദേഹം കായിക താരങ്ങളോട് ആവശ്യപ്പെട്ടു.

ഒളിമ്പിക്‌സ് പോരാട്ടങ്ങള്‍ നടത്തണമെന്ന തീരുമാനമാണ് കമ്മിറ്റി എടുത്തിരിക്കുന്നത് എന്ന് ഐഒസി വക്താവ് മാര്‍ക്ക് ആദം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഒളിമ്പിക്‌സ് നിശ്ചയിച്ച പ്രകാരം തന്നെ നടത്താമെന്ന തീരുമാനത്തിലെത്തിയത്. ഇക്കാര്യത്തില്‍ അവരുടെ വിലപ്പെട്ട നിര്‍ദേശങ്ങള്‍ മാനിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ 24 മുതല്‍ ഓഗസ്റ്റ് ഒന്‍പത് വരെ ജപ്പാനിലെ ടോക്യോയിലാണ് ഇത്തവണ ഒളിമ്പിക്‌സ് അരങ്ങേറുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

SCROLL FOR NEXT