Sports

ഒരു വര്‍ഷം തികയ്ക്കാതെ പൗളിഞ്ഞോ; ബാഴ്‌സ വിടാനുള്ള കാരണം വിശദീകരിക്കുന്നു

ബാഴ്‌സ പോലൊരു ക്ലബ് വിട്ടുപോകുന്നതിന്റെ പിന്നിലെന്ത് എന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് പൗളിഞ്ഞോ ഇപ്പോള്‍

സമകാലിക മലയാളം ഡെസ്ക്

നെയ്മര്‍ പോയതിന് പിന്നാലെയായിരുന്നു പൗളിഞ്ഞോ ബഴ്‌സ കുപ്പായത്തിലേക്ക് എത്തുന്നത്. ഒരു സീസണ്‍ മാത്രം പിന്നിടുമ്പോഴേക്കും ബാഴ്‌സ കുപ്പായം അഴിക്കുകയാണ് പൗളിഞ്ഞോ. ബാഴ്‌സ പോലൊരു ക്ലബ് വിട്ടുപോകുന്നതിന്റെ പിന്നിലെന്ത് എന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് പൗളിഞ്ഞോ ഇപ്പോള്‍. 

ബാഴ്‌സയിലും, ബ്രസീലിന്റെ ലോക കപ്പ് ടീമില്‍ നിന്നും ലഭിച്ച പരിശീലനം എന്നെ ചൈനീസ് സൂപ്പര്‍ ലീഗില്‍ മികച്ച കളി പുറത്തെടുക്കാന്‍ സഹായിക്കും. സൂപ്പര്‍ ലീഗ് ഓരോ വര്‍ഷം കഴിയുംതോറും മെച്ചപ്പെട്ടു വരികയാണ്. സൂപ്പര്‍ ലീഗ് കൂടുതല്‍ ആവേശഭരിതമാക്കാനാണ് താന്‍ അവിടേക്ക് മടങ്ങുന്നതെന്നും പൗളിഞ്ഞോ പറയുന്നു.

ലോണ്‍ ട്രാന്‍സ്ഫറിലൂടെ ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബായ ഗുവാങ്‌സോവിലേക്ക് 40 മില്യണ്‍ ഡോളര്‍ കരാറിലാണ് പൗളിഞ്ഞോ പോകുന്നത്. ഗുവാങ്‌സോവിനെ മൂന്ന് കിരീട നേട്ടങ്ങളിലേക്ക് എത്തിച്ചതിന് പിന്നാലെ ബാഴ്‌സയിലേക്കുള്ള പൗളിഞ്ഞോയുടെ വരവ് വിവാദമായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ന് മഹാശിവരാത്രി, മണപ്പുറത്തേയ്ക്ക് ഒഴുകിയെത്തി ഭക്തര്‍, വൈകീട്ട് നാലുമുതല്‍ ആലുവയില്‍ ഗതാഗതനിയന്ത്രണം; ക്രമീകരണങ്ങള്‍ ഇങ്ങനെ

അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കി വിട; കേരളത്തിന്റെ മനസില്‍ തീരാനോവായി ആലിന്‍, സംസ്കാരം ഇന്ന്

ഉസ്മാന്റെ ചീട്ട് കീറാൻ ഇന്ത്യ ഒരുങ്ങി; താരിഖിനെപ്പോലെ നെറ്റ്സിൽ ബൗൾ ചെയ്ത് സൂര്യകുമാർ യാദവ് (വിഡിയോ)

​ഗുരുവായൂർ യാത്രയുമായി കെഎസ്ആർടിസി; സു​ഗമമായ ദർശനത്തിനും താമസത്തിനും സൗകര്യം

ശിവരാത്രി അനുഷ്ഠാനങ്ങള്‍ എന്തെല്ലാം?, ബലി തര്‍പ്പണ സമയം എപ്പോള്‍?; ഉറക്കമൊഴിക്കുന്നത് എന്തിന്?

SCROLL FOR NEXT