Sports

ഒളിംപിയ ലൈറ്റ്‌നിങ് ബോള്‍ട്ട്! ആദ്യ കണ്‍മണിയുടെ പേരും ചിത്രങ്ങളും പങ്കുവെച്ച് ഉസൈന്‍ ബോള്‍ട്ട്

കുഞ്ഞിന്റെ ചിത്രങ്ങളുടെ സമൂഹമാധ്യമങ്ങളിലെത്തി ബോള്‍ട്ട് ആരാധകരുടെ ഹൃദയം തൊടുകയാണ് ബോള്‍ട്ട് ഇപ്പോള്‍...

Author : സമകാലിക മലയാളം ഡെസ്ക്

ലോകം ലോക്ക്ഡൗണില്‍ നില്‍ക്കവെയാണ് ട്രാക്കിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് പെണ്‍കുഞ്ഞ് പിറന്നത്. മെയ് 14നായിരുന്നു ബോള്‍ട്ടിനെ തേടി ആദ്യത്തെ കണ്‍മണി എത്തിയത്. കുഞ്ഞിന്റെ ചിത്രങ്ങളുടെ സമൂഹമാധ്യമങ്ങളിലെത്തി ബോള്‍ട്ട് ആരാധകരുടെ ഹൃദയം തൊടുകയാണ് ബോള്‍ട്ട് ഇപ്പോള്‍...

ഒളിംപിയ ലൈറ്റ്‌നിങ് ബോള്‍ട്ട് എന്നാണ് മകളുടെ പേര്. ഗേള്‍ഫ്രണ്ടിന് ജന്മദിനാശംസകള്‍ നേര്‍ന്നാണ് ബോള്‍ട്ട് കുഞ്ഞിന്റേയും അമ്മയുടേയും മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയത്. 

നിന്റെ മുഖത്ത് ചിരി കൊണ്ടുവരാന്‍ ഞാന്‍ എന്തും ചെയ്യും. നിന്റെ സന്തോഷം മാത്രമാണ് എനിക്ക് വേണ്ടത്. നമ്മുടെ മകള്‍ ഒളിംപിയ ലൈറ്റ്‌നിങ് ബോള്‍ട്ടിനൊപ്പം നമ്മള്‍ പുതിയ ജീവിതം ആരംഭിക്കുകയാണ്. ചിത്രങ്ങള്‍ പങ്കുവെച്ച് ബോള്‍ട്ട് കുറിച്ചു. 2014 മുതല്‍ ഇരുവരും പ്രണയത്തിലാണ്. എന്നാല്‍ ബോള്‍ട്ട് വിരമിച്ചതിന് ശേഷം മാത്രമാണ് ഈ വിവരം പുറംലോകം അറിയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT