ലണ്ടന്‍: ഡ്രസിങ് റൂമില്‍ നിന്നും നിര്‍ദേശങ്ങളാണ് പലപ്പോഴും ഡ്രിങ്ക്‌സ് വഴി ക്രീസില്‍ നില്‍ക്കുന്ന കളിക്കാരിലേക്ക് എത്തുക. ടീമിലെ ജൂനിയര്‍ താരങ്ങള്‍ക്കോ, പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കാത്തവര്‍ക്കോ ആയിരിക്കും ഇതിന്റെ ചുമതല. പക്ഷേ ഗാംഗുലിയും ധോനിയുമെല്ലാം ഡ്രിങ്ക്‌സുമായെത്തി നമ്മളെ ഞെട്ടിച്ചിട്ടുമുണ്ട്.
എന്നാലിവിടെ കളിക്കാര്‍ക്ക് ഡ്രിങ്ക്‌സ് നല്‍കാന്‍ പുതിയൊരു വഴി കണ്ടുപിടിച്ചിരിക്കുകയാണ് ആരാധക കൂട്ടായ്മയായ ഭാരത് ആര്‍മി. ഓട്ടോറിക്ഷയില്‍ എത്തിയാണ് ഗ്രൗണ്ടില്‍ നില്‍ക്കുന്ന കളിക്കാര്‍ക്ക് ഡ്രിങ്ക്‌സ് നല്‍കിയത്.
ഇംഗ്ലണ്ടിലെ ഒരു പ്രാദേശിക ടെസ്റ്റ് മത്സരത്തിന് ഇടയിലായിരുന്നു ഭാരത് ആര്‍മി ഓട്ടോറിക്ഷയില്‍ ഗ്രൗണ്ടിലെത്തി പരീക്ഷണം നടത്തിയത്. ഈ പരീക്ഷണം അവര്‍ ബിസിസിഐയുടെ ശ്രദ്ധയിലേക്കും എത്തിക്കുന്നുണ്ട്.
#ENGvIND Are you taking taking notes @BCCI ? A new way of delivering ‘drinks’ for the the players... #BharatArmyRickshaw #BharatArmy #Rickshaw #Cricket #IndianCricket #TeamIndia #LoveCricket #ViratKohli #COTI
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates