Sports

ഓഫ് സ്റ്റംപിന് നേരെ വന്ന പന്ത് സ്വിങ് ചെയ്ത് മിഡില്‍ സ്റ്റംപ് കുലുക്കി; അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ തകര്‍പ്പന്‍ ബൗളിങ്‌

ഇംഗ്ലീഷ് കൗണ്ടി സെക്കന്‍ഡ് ഡിവിഷനില്‍ എംസിസി യങ് ഡിവിഷന്റെ താരമാണ് അര്‍ജുന്‍. സറേയ്‌ക്കെതിരായ മത്സരത്തിലാണ് അര്‍ജുന്‍ മികവ് കാട്ടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലോകകപ്പ് ആവേശത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം നില്‍ക്കവെയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ കിടിലന്‍ ഡെലിവറികളിലൊന്നിന്റെ വീഡിയോ പുറത്തു വരുന്നത്. ഓഫ് സ്റ്റംപിന് നേരെ വന്ന ഡെലിവറിയിലെ ഇന്‍സ്വിങിലൂടെ ബാറ്റ്‌സ്മാന്റെ മിഡില്‍ സ്റ്റംപ് ഇളക്കുകയാണ് അര്‍ജുന്‍. ഇംഗ്ലീഷ് കൗണ്ടിയിലാണ് അര്‍ജുന്റെ മനോഹരമായ ഡെലിവറി വന്നത്. 

ഇംഗ്ലീഷ് കൗണ്ടി സെക്കന്‍ഡ് ഡിവിഷനില്‍ എംസിസി യങ് ഡിവിഷന്റെ താരമാണ് അര്‍ജുന്‍. സറേയ്‌ക്കെതിരായ മത്സരത്തിലാണ് അര്‍ജുന്‍ മികവ് കാട്ടിയത്. 11 ഓവര്‍ എറിഞ്ഞ അര്‍ജുന്‍ തന്റെ ഈ സൂപ്പര്‍ ഡെലിവറിയടക്കം രണ്ട് വിക്കറ്റ് നേടി. വഴങ്ങിയത് 50 റണ്‍സ് മാത്രവും. രണ്ട് മെയ്ഡന്‍ ഓവറുകളും അര്‍ജുന്റെ സ്‌പെല്ലില്‍ ഉള്‍പ്പെടുന്നു. 

ഇന്ത്യന്‍ അണ്ടര്‍ 19 താരമായ അര്‍ജുന്‍ പേസറായും, മധ്യനിര ബാറ്റ്‌സ്മാനായും തന്റെ മികവ് പലവട്ടം കാണിച്ചു കഴിഞ്ഞു. സറേയ്‌ക്കെതിരെ തന്റെ രണ്ടാമത്തെ ഡെലിവറിയില്‍ തന്നെയാണ് അര്‍ജുന്‍ വിക്കറ്റ് വീഴ്ത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT