Hasaranga screenshot
Sports

ഓഫ്‌സൈഡ് ലക്ഷ്യമിട്ട് ഹസരങ്ക, ബ്രാവോയും കട്ടയ്ക്ക് നിന്നപ്പോള്‍ ഷോട്ടുതിര്‍ത്തത് പിച്ചിന് പുറത്ത് നിന്ന് 

ലങ്കന്‍ ഇന്നിങ്‌സിലെ 15ാം ഓവറിലെ നാലാമത്തെ ഡെലിവറിയാണ് ക്രിക്കറ്റ് പ്രേമികളെ കൗതുകത്തിലാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

എക്‌സ്ട്രാ കവറിലേക്ക് ഷോട്ട് പായിക്കാന്‍ ലങ്കന്‍ താരം ഹസരങ്കയുടെ ശ്രമം. ലെഗ് സൈഡിലേക്ക് മാറി നിന്ന ഹസരങ്കയുടെ കണക്കു കൂട്ടല്‍ തെറ്റിച്ച് ബ്രാവോയുടെ ഡെലിവറിയെത്തിയതോടെ ആ ഡെലിവറിയില്‍ ഹസരങ്ക ബാറ്റ് തൊട്ടത് പിച്ചിന് പുറത്ത് നിന്ന്. 

ശ്രീലങ്ക-വിന്‍ഡിസ് ട്വന്റി20 പരമ്പരയിലാണ് സംഭവം. ലങ്കന്‍ ഇന്നിങ്‌സിലെ 15ാം ഓവറിലെ നാലാമത്തെ ഡെലിവറിയാണ് ക്രിക്കറ്റ് പ്രേമികളെ കൗതുകത്തിലാക്കിയത്. ഷോര്‍ട്ട് ലെഗ് പൊസിഷനില്‍ വന്ന് നിന്നാണ് ഹസരങ്ക ആ ഡെലിവറി നേരിട്ടത്. 

ഇത്രയും പരീക്ഷണം നടത്തിയിട്ടും ബ്രാവോ ബുദ്ധി പ്രയോഗിച്ചപ്പോള്‍ ഹസറങ്കക്ക് നേടാനായത് ഒരു റണ്‍ മാത്രം. കവറിലേക്കടിച്ച് സിംഗിളെടുത്തതിന് പിന്നാലെ ബ്രാവോയും ഹസറങ്കയും തമ്മില്‍ ആ ഡെലിവറിയിലെ തമാശ പങ്കിടുകയും ചെയ്തു. കളിയില്‍ ശ്രീലങ്ക ഉയര്‍ത്തിയ 196 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ശ്രീലങ്ക 171 റണ്‍സില്‍ വീണു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം