Sports

'ഓരോ ദിവസവും ഓരോ അവസരമാണ്, ആരോഗ്യത്തോടെയിരിക്കൂ.. ' ; ഫിറ്റ്‌നസ് മന്ത്രവുമായി കോഹ്‌ലിയുടെ വീഡിയോ

ഓസ്‌ട്രേലിയന്‍ പരമ്പരയ്‌ക്കൊരുങ്ങുന്നതിന് മുമ്പ് ആവേശം പടര്‍ത്തി നായകന്‍ കോഹ്‌ലിയുടെ വര്‍ക്കൗട്ട് വീഡിയോ പുറത്ത്. കോഹ്‌ലിക്കൊപ്പം ഋഷഭ് പന്തും ട്രെഡ് മില്ലില്‍ പ്രാക്ടീസ് ചെയ്യുന്നത് വീഡിയോയില്‍ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

 ഓസ്‌ട്രേലിയന്‍ പരമ്പരയ്‌ക്കൊരുങ്ങുന്നതിന് മുമ്പ് ആവേശം പടര്‍ത്തി നായകന്‍ കോഹ്‌ലിയുടെ വര്‍ക്കൗട്ട് വീഡിയോ പുറത്ത്. ഓരോ ദിവസവും ഓരോ അവസരങ്ങളാണ്. പൂര്‍ണ ആരോഗ്യത്തോടെയിരിക്കൂവെന്ന അടിക്കുറിപ്പോടെയാണ് കോഹ്‌ലി വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോഹ്‌ലിക്കൊപ്പം ഋഷഭ് പന്തും ട്രെഡ് മില്ലില്‍ പ്രാക്ടീസ് ചെയ്യുന്നത് വീഡിയോയില്‍ കാണാം. 

 വെസ്റ്റിന്‍ഡീസിനെതിരായ മൂന്ന് ട്വന്റി-20 മത്സരങ്ങളില്‍ വിശ്രമം എടുത്ത ശേഷമാണ് വിരാട് കോഹ്‌ലിഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ വച്ച് നടത്തുന്ന ഇടപടെലുകളില്‍ വിനയം വേണമെന്ന നിര്‍ദ്ദേശം നല്‍കിയാണ് ബിസിസിഐ കോഹ്‌ലിയെ അയച്ചിരിക്കുന്നത്. അടുത്തയിടെ ആരാധകനോട് രാജ്യം വിടാന്‍ പറഞ്ഞ കോഹ്‌ലിയുടെ വാക്കുകള്‍ വലിയ വിവാദമായിരുന്നു.

 മൂന്ന് ട്വന്റി-20 യും നാല് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും ഉള്‍പ്പെട്ടതാണ് പര്യടനം. ധോണിക്ക് പകരമായാണ് പന്ത് ടീമിലെത്തിയത്. ദിനേഷ് കാര്‍ത്തികും ടീമിലുണ്ട്.  തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന രോഹിതും ശിഖര്‍ ധവാനും തന്നെയാവും ഓപ്പണര്‍മാര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!