Sports

ഓസീസിന്റെ ഷോര്‍ട്ട്‌ പിച്ച്‌ ഡെലിവറിക്ക്‌ മുന്‍പില്‍ വിറച്ചിട്ടുണ്ട്‌ സച്ചിന്‍, എന്നോടത്‌ തുറന്നു പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി ഷോണ്‍ പൊള്ളോക്ക്‌

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഷോര്‍ട്ട്‌ പിച്ച്‌ ഡെലിവറികള്‍ കളിക്കാന്‍ ബുദ്ധിമുട്ടിയതായി സച്ചിന്‍ പറഞ്ഞിട്ടുണ്ടെന്ന്‌ സൗത്ത്‌ ആഫ്രിക്കന്‍ മുന്‍ താരം ഷോണ്‍ പൊള്ളോക്ക്‌

സമകാലിക മലയാളം ഡെസ്ക്


ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഷോര്‍ട്ട്‌ പിച്ച്‌ ഡെലിവറികള്‍ കളിക്കാന്‍ ബുദ്ധിമുട്ടിയതായി സച്ചിന്‍ പറഞ്ഞിട്ടുണ്ടെന്ന്‌ സൗത്ത്‌ ആഫ്രിക്കന്‍ മുന്‍ താരം ഷോണ്‍ പൊള്ളോക്ക്‌ . ഇതിനെ മറികടക്കാന്‍ സച്ചിന്‍ സ്വീകരിച്ച ശൈലിയെ കുറിച്ചും പൊള്ളോക്ക്‌ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ വെച്ച്‌ ഷോര്‍ട്ട്‌ പിച്ച്‌ ഡെലിവറികള്‍ നേരിടാന്‍ സാധിക്കില്ലെന്ന അവസ്ഥയിലെത്തി സച്ചിന്‍. ഇതോടെ സ്ലിപ്പ്‌ കോര്‍ഡനിലേക്കും വിക്കറ്റ്‌ കീപ്പറുടെ തലയ്‌ക്ക്‌ മുകളിലൂടെയും കളിച്ച്‌ ഒരുവിധം രക്ഷപെടുകയായിരുന്നു സച്ചിനെന്നാണ്‌ പൊള്ളോക്ക്‌ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്‌.

സച്ചിനെതിരെ തങ്ങള്‍ മെനഞ്ഞ എല്ലാ പദ്ധതികളും കളിക്കളത്തില്‍ പൊളിഞ്ഞടങ്ങുന്ന ഒരു സമയമുണ്ടായിരുന്നതായും സൗത്ത്‌ ആഫ്രിക്കന്‍ മുന്‍ നായകന്‍ പറയുന്നു. സച്ചിന്‌ മുകളില്‍ ആധിപത്യം നേടാനാവുമെന്ന്‌ എനിക്ക്‌ തോന്നുന്നില്ല. സച്ചിന്‌ എന്തെങ്കിലും അബദ്ധം പറ്റുമെന്നതായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. സച്ചിനെതിരെ ഞങ്ങളുണ്ടാക്കിയ പ്ലാനുകളേക്കാള്‍ കൂടുതല്‍ ഈ പ്രതീക്ഷയായിരുന്നു ഞങ്ങളില്‍ കൂടതലുമെന്നും പൊള്ളോക്ക്‌ പറയുന്നു.

ഏകദിനത്തില്‍ 393 വിക്കറ്റും, ടെസ്റ്റില്‍ 421 വിക്കറ്റും വീഴ്‌ത്തിയ താരമാണ്‌ പൊള്ളോക്ക്‌ . മുംബൈ ഇന്ത്യന്‍സിന്‌ വേണ്ടിയപം പൊള്ളക്ക്‌ കളിച്ചു. ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ചതിന്‌ ശേഷം മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ്‌ വിഭാഗത്തിന്റെ ചുമതലയും പൊള്ളോക്കിലേക്ക്‌ എത്തിയിരുന്നു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'

എല്ലാം ഫ്രിഡ്ജിലേക്കോ? ഒഴിവാക്കേണ്ട സാധനങ്ങൾ അറിയാം

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

SCROLL FOR NEXT