Sports

ഔട്ട് വിധിച്ച അമ്പയറെ വിറപ്പിച്ച് ഗില്ലിന്റെ അധിക്ഷേപം, തീരുമാനം പിന്‍വലിച്ചു; ഗ്രൗണ്ട് വിട്ട് ഡല്‍ഹി ടീം 

അമ്പയര്‍ ഔട്ട് വിളിച്ചതില്‍ അതൃപ്തനായ ശുഭ്മാന്‍ ഗില്‍ ക്രീസ് വിടാന്‍ തയ്യാറാവാതെ ഗ്രൗണ്ടില്‍ തന്നെ തുടര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

മൊഹാലി: ഔട്ട് വിധിച്ചതിന്റെ പേരില്‍ അമ്പയറെ കളിക്കളത്തില്‍ വെച്ച് അധിക്ഷേപിച്ച് ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍. രഞ്ജി ട്രോഫിയിലെ ഡല്‍ഹി-പഞ്ചാബ് മത്സരമാണ് വിവാദമാവുന്നത്. 

അമ്പയര്‍ ഔട്ട് വിളിച്ചതില്‍ അതൃപ്തനായ ശുഭ്മാന്‍ ഗില്‍ ക്രീസ് വിടാന്‍ തയ്യാറാവാതെ ഗ്രൗണ്ടില്‍ തന്നെ തുടര്‍ന്നു. പിന്നാലെ തന്റെ ആദ്യ മത്സരത്തിന് ഇറങ്ങിയ അമ്പയര്‍ പശ്ചിം പതക്കിന്റെ അടുത്തേക്കെത്തി ശുഭ്മാന്‍ ഗില്‍ അധിക്ഷേപിച്ചതായി ഡല്‍ഹി ക്യാപ്റ്റന്‍ നിതീഷ് റാണ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ശുഭ്മാന്‍ ഗില്ലില്‍ നിന്ന് അധിക്ഷേപം നേരിട്ടതിന് പിന്നാലെ അമ്പയര്‍ ഔട്ട് വിധിച്ച തന്റെ തീരുമാനം പിന്‍വലിച്ചു. എന്നാല്‍ ഇതോടെ പ്രതിഷേധവുമായി ഡല്‍ഹി ടീം എത്തി. ഗ്രൗണ്ട് വിട്ട് ഡല്‍ഹി ടീം പുറത്തേക്ക് പോയതോടെ കളി തടസപെട്ടു. ഇതോടെ മാച്ച് റഫറി ഇടപെടുകയും, ഇടവേളയ്ക്ക് ശേഷം കളി പുനരാരംഭിക്കുകയും ചെയ്തു. സിമര്‍ജിത് സിങ്ങിന്റെ ഡെലിവറിയില്‍ ഒടുവില്‍ അനൂജ് റവാത്തിന് ക്യാച്ച് നല്‍കിയാണ് ശുഭ്മാന്‍ ഗില്‍ മടങ്ങി. 23 റണ്‍സ് എടുത്താണ് ഗില്‍ മടങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി