Sports

കടിഞ്ഞൂല്‍ കണ്‍മണി ഇസാനെയുമെടുത്ത് സാനിയ; ചിത്രങ്ങള്‍ വൈറല്‍

പ്രസവ ശേഷം സാനിയ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി. സാനിയയും മകന്‍ ഇസാനും ചേര്‍ന്നുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഒക്ടോബര്‍ 30ന് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഭര്‍ത്താവും പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക്ക് ഇക്കാര്യം തന്റെ ട്വിറ്ററിലൂടെ പങ്കിടുകയും ചെയ്തു. 

ആണ്‍കുട്ടിയാണ് പിറന്നതെന്നും സാനിയ പതിവ് പോലെ കരുത്തോടെ ഇരിക്കുന്നതായും സര്‍വശക്തന് നന്ദിയറിയിക്കുന്നതായും അദ്ദേഹം അന്ന് കുറിച്ചു. ഒപ്പം പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. 

പ്രസവ ശേഷം സാനിയ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി. സാനിയയും മകന്‍ ഇസാനും ചേര്‍ന്നുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 

കുട്ടിയുമായി പുറത്തേക്കിറങ്ങുന്നതിന്റെ ചിത്രങ്ങള്‍ സാനിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഹൈദരാബാദിലെ റെയിന്‍ബോ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കടിഞ്ഞൂല്‍ കുട്ടിയുമായി സാനിയ പുറത്തേക്ക് വരുന്ന രണ്ട് ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്.

പരുക്കിനെ തുടര്‍ന്ന് 2017 മുതല്‍ സാനിയ ടെന്നീസ് കോര്‍ട്ടില്‍ നിന്ന് അവധിയെടുത്തിരിക്കുകയായിരുന്നു. ഒരു പക്ഷേ താരം 2020ലെ ടോക്യോ ഒളിംപിക്‌സിലൂടെയായിരിക്കും കളത്തിലേക്ക് തിരികെയെത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'