Sports

കടുത്ത ആശങ്കയില്‍ ടെന്നീസ് ലോകം; ദിമിത്രോവിന് പിന്നാലെ മറ്റൊരു താരത്തിനും കോവിഡ് 

കടുത്ത ആശങ്കയില്‍ ടെന്നീസ് ലോകം; ദിമിത്രോവിന് പിന്നാലെ മറ്റൊരു താരത്തിനും കോവിഡ് 

Author : സമകാലിക മലയാളം ഡെസ്ക്

സഗ്‌രെബ്: ഗ്രിഗര്‍ ദിമിത്രോവിന് കോവിഡ് 19 സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ മറ്റൊരു ടെന്നീസ് താരത്തിനും വൈറസ് ബാധ സ്ഥിരീകരിച്ചു. ക്രൊയേഷ്യന്‍ ടെന്നീസ് താരം ബോര്‍ന കോറിചിനാണ് ഇപ്പോള്‍ പരിശോധനാ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ട്വിറ്ററിലിട്ട കുറിപ്പിലൂടെയാണ് താരം തനിക്ക് കോവിഡ് ബാധിച്ച വിവരം വെളിപ്പെടുത്തിയത്. 

തന്റെ സ്രവം പരിശോധിച്ചതായും കോവിഡ് പോസിറ്റിവാണെന്ന് കണ്ടെത്തിയതായും താരം വ്യക്തമാക്കി. താനുമായി ഇടപഴകിയിട്ടുള്ളവരെല്ലാം പരിശോധനയ്ക്ക് വിധേയരാകാനും താരം ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റുള്ളവര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായി പറഞ്ഞ താരം നിലവില്‍ താന്‍ കുഴപ്പങ്ങളൊന്നുമില്ലാതെ ഇരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. 

നൊവാക് ദ്യോക്കോവിച് ക്രൊയേഷ്യയില്‍ സംഘടിപ്പിച്ച അഡ്രിയ ടൂര്‍ പോരാട്ടത്തില്‍ പങ്കെടുത്ത താരമാണ് ബോര്‍നയും. നേരത്തെ കഴിഞ്ഞ ആഴ്ച ഇവിടെ കളിച്ച താരമായ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോര്‍നയുടെ പരിശോധനാ ഫലവും പോസിറ്റീവായിരിക്കുന്നത്. 

അഡ്രിയ ടൂര്‍ പോരാട്ടത്തിലെ രണ്ട് താരങ്ങള്‍ക്ക് ഒരു ദിവസത്തിന്റെ വ്യത്യാസത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കയായി മാറുകയാണ് ടെന്നീസ് ലോകത്ത്. ദിമിത്രോവിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ടൂര്‍ണമെന്റ് റദ്ദാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT