Sports

കടുത്ത വയറുവേദനയെന്ന് സൈന, സ്വിസ് ഓപ്പണില്‍ കളിക്കില്ല

ഉദര സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് താനെന്നാണ് സൈന ആരാധകരെ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ആരാധകരെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തയുമായി ബാഡ്മിന്റണ്‍ താരം സൈന നെഹ് വാള്‍. ഉദര സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് താനെന്നാണ് സൈന ആരാധകരെ അറിയിച്ചത്. കടുത്ത വയറുവേദനയ്ക്കിടയിലാണ് ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചതെന്നും സൈന പറയുന്നു. 

സ്വിസ് ഓപ്പണില്‍ താന്‍ കളിക്കില്ല. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കടുത്ത വയറുവേദന അനുഭവിക്കുകയാണ്. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ എങ്ങിനെയോ ചില കളികള്‍ കളിക്കാന്‍ സാധിച്ചു. അതിനാല്‍ സ്വിസ് ഓപ്പണില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ച് ചികിത്സ തേടി ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. പരിശോധനയില്‍ ഗാസ്‌ട്രോഎന്ററൈറ്റിസ്, പാന്‍ക്രിയാറ്റിറ്റിസ് പ്രശ്‌നങ്ങളാണെന്ന് കണ്ടെത്തിയെന്നു സൈന ട്വിറ്ററില്‍ കുറിക്കുന്നു. 

ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനോട് തോറ്റാണ് സൈന ക്വാര്‍ട്ടറില്‍ പുറത്തായത്. 2019ല്‍ വലിയ നേട്ടങ്ങളൊന്നും ഇതുവരെ സൈനയ്ക്ക് നേടുവാനായിട്ടില്ല. മലേഷ്യന്‍ മാസ്റ്റേഴ്‌സില്‍ സെമി ഫൈനലില്‍ എത്തിയാണ് സൈന പുതിയ വര്‍ഷത്തിന് തുടക്കമിട്ടത്. ഇന്‍ഡോനേഷ്യന്‍ മാസ്‌റ്റേഴ്‌സില്‍ സ്പാനിഷ് താരം കരോലിന പരിക്കേറ്റ് പിന്മാറിയതോടെ സൈന കിരീടം നേടിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

'നാണമില്ലേ? അവസരം കിട്ടാനാണോ ഈ കാട്ടിക്കൂട്ടല്‍?'; ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമര്‍സ് ലുക്കിന് വിമര്‍ശനം

'കൃപാകരി.. ഓർമയുണ്ടോ ഈ മുഖം എന്ന സിനിമയ്ക്ക് വേണ്ടി ചെയ്തത്'; നന്ദ​ഗോവിന്ദം ഭജൻസിനോട് പാട്ടിന് പിന്നിലെ കഥ പറഞ്ഞ് വിനീത്

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

SCROLL FOR NEXT