Sports

കണ്ണ് ചിമ്മി തുറക്കും മുന്‍പേ സ്റ്റംപിങ്; ധോനിയുടെ പിന്‍ഗാമിയെ കണ്ടെത്തി ആരാധകര്‍ 

Author : സമകാലിക മലയാളം ഡെസ്ക്

ണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ കഴിഞ്ഞതിന് പിന്നാലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ പ്രകടനമാണ് ചര്‍ച്ചകളില്‍ നിറയുന്നത്. ബംഗ്ലാദേശിന്റെ നാലാം വിക്കറ്റ് വീഴ്ത്താന്‍ വന്ന ധ്രുവ് ജുറലിന്റെ സ്റ്റംപിങ്ങ് കണ്ട് ധോനിയോടാണ് ഇന്ത്യയുടെ കൗമാര താരത്തെ ആരാധകര്‍ താരതമ്യപ്പെടുത്തുന്നത്. 

ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ 17ാം ഓവറിലാണ് ധ്രുവിന്റെ സ്റ്റംപിങ് വന്നത്. ബിഷ്‌നോയുടെ ഔട്ട്‌സൈഡ് ഓഫായി എത്തിയ ഡെലിവറി. ഇന്‍സൈഡ് എഡ്ജ് ചെയ്ത് പന്ത് ഉരുണ്ട് വിക്കറ്റ് കീപ്പറുടെ അടുത്തേക്ക്. ഒരു സെക്കന്റ് പോലും അവിടെ സ്റ്റംപ് ഇളക്കാന്‍ ധ്രുവിന് വേണ്ടിവന്നില്ല. 

അടുത്ത ധോനിയെന്ന് എല്ലാമാണ് ധ്രുവിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ആരാധകരുടെ സംസാരം. കിരീടത്തിലേക്ക് എത്താനായില്ലെങ്കിലും ധ്രുവിന്റെ മിന്നല്‍ സ്റ്റംപിങ്ങിനേയും, ബിഷ്‌നോയുടെ ഡെലിവറികളേയുമെല്ലാം പ്രശംസ കൊണ്ട് മൂടുകയാണ് ആരാധകര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍