Sports

കമിന്‍സിന്റെ ബൗണ്‍സറേറ്റ് ലങ്കന്‍ താരം വീണു, ആശങ്കയുടെ നിമിഷങ്ങളുമായി ശ്രീലങ്ക-ഓസ്‌ട്രേലിയ ടെസ്റ്റ് 

രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ കരുണരത്‌നേയ്ക്ക് കമിന്‍സിന്റെ ബൗണ്‍സര്‍ കഴുത്തില്‍ കൊണ്ട് പരിക്കേല്‍ക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കമിന്‍സിന്റെ ബൗണ്‍സറേറ്റ് ശ്രീലങ്കന്‍ താരം കരുണരത്‌നേയ്ക്ക് പരിക്ക്. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ കരുണരത്‌നേയ്ക്ക് കമിന്‍സിന്റെ ബൗണ്‍സര്‍ കഴുത്തില്‍ കൊണ്ട് പരിക്കേല്‍ക്കുകയായിരുന്നു. ഏതാനും മിനിറ്റുകളോടെ ആശങ്കയ്‌ക്കൊടുവില്‍
ഗ്രൗണ്ടില്‍ വീണ ലങ്കന്‍ താരത്തെ സ്‌ട്രെച്ചറിലെടുത്ത് ഗ്രൗണ്ടിന് പുറത്തെത്തിച്ചു. 

ഗ്രൗണ്ടില്‍ വെച്ച് തന്നെ കരുണരത്‌നയെ ലങ്കയുടേയും ഓസ്‌ട്രേലിയയുടേയും ടീം ഡോക്ടര്‍മാരെത്തി പരിശോധിച്ചിരുന്നു. കരുണരത്‌നേയ്ക്ക് ബോധം നഷ്ടപ്പെട്ടിരുന്നില്ല. സംസാരിക്കുവാനും കരുണരത്‌നേയ്ക്ക് സാധിച്ചതോടെ വലിയ ആശങ്ക ഒഴിഞ്ഞു. ആംബുലന്‍സില്‍ കയറ്റി താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

46 റണ്‍സ് എടുത്ത് നില്‍ക്കെയാണ് കമിന്‍സിന്റെ ബൗണ്‍സര്‍ കരുണരത്‌നയെ വീഴ്ത്തിയത്. ഓസ്‌ട്രേലിയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 534 റണ്‍സ് മുന്നില്‍ വെച്ചിറങ്ങിയ ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയിലാണ്. ഓസീസിന്റെ ആദ്യ ഇന്നിങ്‌സില്‍ മൂന്ന് ഓസീസ് താരങ്ങളാണ് സെഞ്ചുറി നേടിയത്. ഓസീസിന്റെ സെഞ്ചുറി വരള്‍ച്ച ബേണ്‍സ് അവസാനിപ്പിച്ചതിന് പിന്നാലെ ഹെഡും, പാറ്റേഴ്‌സനും സെഞ്ചുറിയിലേക്കെത്തി. രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ് ഓസ്‌ട്രേലിയ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍