Sports

കരയരുത്, നീ നന്നായി കളിച്ചു ; എതിരാളിയെ സാന്ത്വനിപ്പിച്ച് സെറീന  (വീഡിയോ) 

മൂന്നാമത്തെ സെറ്റ് നഷ്ടപ്പെടുത്തി സെറീനയോട് അടിയറവ് പറഞ്ഞതോടെ താരം നിയന്ത്രണം വിട്ട് കരഞ്ഞു പോവുകയായിരുന്നു. ഇതോടെയാണ് സെറീന ഓടിയെത്തി ആശ്വസിപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപണില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോര്‍ട്ടില്‍ നിന്ന് കരഞ്ഞ ഉക്രൈന്‍കാരി ഡയാന യസ്‌ത്രേംസ്‌കയെ ആശ്വസിപ്പിച്ച് സെറീന വില്യംസ്. സെറീനയോട് ഉക്രൈന്‍താരമായ യസ്‌ത്രേംസ്‌ക 6-2,6-1 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. കളിക്കിടെ പരിക്കേറ്റുവെങ്കിലും യസ്‌ത്രേംസ്‌ക കളി തുടര്‍ന്നു. പക്ഷേ ഫോമിലേക്ക് മടങ്ങിവരുന്ന സെറീനയ്ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ പതിനെട്ടുകാരിയായ ഉക്രൈന്‍താരത്തിന് കഴിഞ്ഞില്ല. 

മൂന്നാമത്തെ സെറ്റ് നഷ്ടപ്പെടുത്തി സെറീനയോട് അടിയറവ് പറഞ്ഞതോടെ താരം നിയന്ത്രണം വിട്ട് കരഞ്ഞു പോവുകയായിരുന്നു. ഇതോടെയാണ് സെറീന ഓടിയെത്തി ആശ്വസിപ്പിച്ചത്. യസ്‌ത്രേംസ്‌കയെ ആലിംഗനം ചെയ്ത സെറീന കരയരുത് നീ നന്നായി കളിച്ചുവെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. 

16ആം സീഡായ സെറീന തുടര്‍ച്ചയായ 20ആം സെറ്റ് ജയമാണ് മെല്‍ബണ്‍പാര്‍ക്കില്‍ നേടിയത്. കഴിഞ്ഞ വര്‍ഷം ഒളിംപിയ ജനിച്ച തിരക്കില്‍ ആയിരുന്നതിനാല്‍ ഓസ്‌ട്രേലിയന്‍ ഓപണില്‍ അവര്‍ പങ്കെടുത്തിരുന്നില്ല. 2017 ലെ ഓസ്‌ട്രേലിയന്‍ ഓപണ്‍ സ്വന്തമാക്കി മടങ്ങിയ സെറീന മെല്‍ബണ്‍പാര്‍ക്കില്‍ നേടുന്ന 84 ആം വിജയം കൂടിയായിരുന്നു ഇത്. 24 നാം ഗ്രാന്‍സ്ലാമില്‍ കണ്ണെറിഞ്ഞിരിക്കുന്ന സെറീനയ്ക്ക് അടുത്ത എതിരാളി സിമോണ ഹാലെപ്പോ, സഹോദരി വീനസോ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT