Sports

കര്‍ണാടക പ്രീമിയര്‍ ലീഗ് ഒത്തുകളി : രണ്ട് പ്രമുഖ താരങ്ങള്‍ അറസ്റ്റില്‍

ഒത്തുകളിയുമായി ബന്ധപ്പെട്ട് ബാറ്റ്‌സ്മാനായ നിഷാന്ത് സിങ് ശെഖാവത്തിനെ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു : കര്‍ണാടക പ്രീമിയര്‍ ലീഗിലെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് രണ്ട് പ്രമുഖ കളിക്കാര്‍ കൂടി അറസ്റ്റില്‍. ബെല്ലാരി ടസ്‌കേഴ്‌സ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സി എം ഗൗതം, കളിക്കാരനായ അബ്രാര്‍ കാസി എന്നിവരാണ് പിടിയിലായത്. കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കര്‍ണാടക പ്രീമിയര്‍ ലീഗ് 2019 ല്‍ ബെല്ലാരി ടീമും ഹൂബ്ലി ടീമും തമ്മിലുള്ള ഫൈനല്‍ മല്‍സരത്തില്‍ ഇവര്‍ ഒത്തുകളിച്ചെന്നാണ് കേസ്. 20 ലക്ഷം കോഴ വാങ്ങി ഇവര്‍ മെല്ലെപ്പോക്ക് ബാറ്റിംഗ് നടത്തിയെന്നാണ് ആരോപണം. ലീഗില്‍ ബെഗളൂരു ടീമിനെതിരെയും ഇവര്‍ ഒത്തുകളിച്ചെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഒത്തുകളിയുമായി ബന്ധപ്പെട്ട് ബാറ്റ്‌സ്മാനായ നിഷാന്ത് സിങ് ശെഖാവത്തിനെ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

കര്‍ണാടക രഞ്ജി ടീം താരമാണ് അറസ്റ്റിലായ ഗൗതം. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ംഗലൂരു, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ര#്ജിയില്‍ കര്‍ണാടകയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് കാസി. ഇപ്പോള്‍ മിസോറാമിന് വേണ്ടിയാണ് കളിക്കുന്നത്. ഒത്തുകളിയുമായി ബന്ധപ്പെട്ട് ബംഗളൂരു ബ്ലാസ്റ്റേഴ്‌സ് ബൗളിംഗ് കോച്ച് വിനു പ്രസാദ്, ബാറ്റ്‌സ്മാന്‍ വിശ്വനാഥന്‍ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം