Sports

കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റ് മത്സരത്തിന് വേദിയാക്കണം, ആവശ്യവുമായി ജിസിഡിഎക്ക് മുന്‍പില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍

കേരള ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയവും ഹോം ഗ്രൗണ്ടാക്കാന്‍ മുതിര്‍ന്നതോടെയാണ് കെസിഎയുടെ നീക്കം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയാക്കാനും നല്‍കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍. ഇത് ആവശ്യപ്പെട്ട് ജിസിഡിഎക്ക് കെസിഎ കത്ത് നല്‍കി. 

കേരള ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയവും ഹോം ഗ്രൗണ്ടാക്കാന്‍ മുതിര്‍ന്നതോടെയാണ് കെസിഎയുടെ നീക്കം. കലൂരില്‍ ക്രിക്കറ്റ് മത്സരങ്ങളും ഫുട്‌ബോള്‍ മത്സരങ്ങളും നടത്താനാവുമെന്നും കെസിഎ ജിസിഡിഎക്ക് നല്‍കിയ കത്തില്‍ പറയുന്നു. 

കോഴിക്കോട് ഇംഎംഎസ് സ്‌റ്റേഡിയത്തിലേക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ എത്തിക്കുന്നതിനായി ക്ലബ് അധികൃതരും കോഴിക്കോട് കോര്‍പ്പറേഷനുമായി ധാരണയിലെത്തിയതായാണ് സൂചന. ജൂണ്‍ 10ന് വീണ്ടും യോഗം ചേരുന്നുണ്ട്. പ്രീസീസണ്‍ മത്സരങ്ങളും, ഫാന്‍സ് ആക്ടിവിറ്റികളും മാത്രം ഇവിടെ നടത്താനാവും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക എന്നും സൂചനയുണ്ട്. 

നേരത്തെ കലൂര്‍ സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നതിന് എതിരെ വലിയ പ്രതിഷേധ ക്യാംപെയ്ന്‍ നടന്നിരുന്നു. കലൂരിലെ ഫുട്‌ബോള്‍ ടര്‍ഫ് പൊളിച്ച് ക്രിക്കറ്റ് പിച്ച് ഒരുക്കരുതെന്നും, ക്രിക്കറ്റ് മത്സരങ്ങള്‍ കാര്യവട്ടത്ത് മാത്രമായി നടത്തണം എന്നുമാണ് അന്ന് വാദം ഉയര്‍ന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം