Sports

കളിക്കാന്‍ താത്‌പര്യമില്ലെന്ന്‌ ധോനി പറഞ്ഞു, ഇതോടെയാണ്‌ റിഷഭ്‌ പന്തിനെ പിന്തുണച്ചത്‌; എംഎസ്‌കെ പ്രസാദിന്റെ വെളിപ്പെടുത്തല്‍

ലോകകപ്പിന്‌ ശേഷം ധോനി കളിക്കാന്‍ താത്‌പര്യം പ്രകടിപ്പിച്ചില്ലെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുന്‍ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്

Author : സമകാലിക മലയാളം ഡെസ്ക്


ലോകകപ്പിന്‌ ശേഷം ധോനി കളിക്കാന്‍ താത്‌പര്യം പ്രകടിപ്പിച്ചില്ലെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുന്‍ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്‌. ഇതിനെ തുടര്‍ന്നാണ്‌ റിഷഭ്‌ പന്തിനെ ടീമിലെടുത്തതും, പന്തിനെ തുടര്‍ന്ന്‌ പിന്തുണക്കാന്‍ തീരുമാനിച്ചതെന്നും എംഎസ്‌കെ പ്രസാദ്‌ പറഞ്ഞു.

എനിക്ക്‌ വ്യക്തമായ ധാരണയുണ്ട്‌. ഞാന്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്‌. ഞങ്ങള്‍ സംസാരിച്ചിരുന്നു, കുറച്ചു നാളത്തേക്ക്‌ കളിക്കാന്‍ താത്‌പര്യമില്ലെന്നാണ്‌ ധോനി അറിയിച്ചത്‌. അതോടെ ഞങ്ങള്‍ റിഷഭ്‌ പന്തിനെ ടീമിലെടുക്കുകയും പിന്തുണക്കുകയും ചെയ്‌തു, എംഎസ്‌കെ പ്രസാദ്‌ പറയുന്നു.

ലിമിറ്റഡ്‌ ഓവര്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ കെ എല്‍ രാഹുലും മികവ്‌ കാണിക്കുന്നുണ്ട്‌ വിക്കറ്റിന്‌ പിന്നില്‍. ഐപിഎല്‍ സാധ്യമാവുകയും പഴയ ധോനിയെ നമുക്കവിടെ കാണാന്‍ സാധിക്കുകയും ചെയ്‌താല്‍ നല്ലതായിരുന്നു. എന്നാലിപ്പോഴത്തെ സാഹചര്യം അങ്ങനെയല്ലല്ലോ എന്നും ഇന്ത്യന്‍ ടീം മുന്‍ ചീഫ്‌ സെലക്ടര്‍ പറഞ്ഞു.

ഇനി ഇന്ത്യക്ക്‌ വേണ്ടി ധോനി കളിക്കാന്‍ സാധ്യതയില്ലെന്ന പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്ങും, ആശിഷ്‌ നെഹ്‌റയും എത്തിയിരുന്നു. ലോകകപ്പ്‌ സെമി ഫൈനല്‍ ധോനിയുടെ അവസാന മത്സരമാണ്‌ എന്നാണ്‌ താന്‍ മനസിലാക്കുന്നത്‌ എന്നായിരുന്നു ഹര്‍ഭജന്റെ വാക്കുകള്‍. ധോനി ഇനി കളിക്കളത്തിലേക്ക്‌ മടങ്ങി എത്താന്‍ സാധ്യതയില്ലെന്നും, എന്നാല്‍ ഒരു സര്‍പ്രൈസ്‌ തിരിച്ചു വരവ്‌ ധോനിയുടെ ഭാഗത്ത്‌ നിന്ന്‌ തള്ളിക്കളയാനാവില്ലെന്നും ആശിഷ്‌ നെഹ്‌റ പറഞ്ഞു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

ക്ലാസിൽ അതിക്രമിച്ചു കയറി യന്ത്രവാൾ കൊണ്ട് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൊല്ലാൻ ശ്രമം, പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ; 21 കാരൻ അറസ്റ്റിൽ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 774 lottery result

തക്കാളി നിറയെ വളരാന്‍ ഉലുവ പ്രയോഗം; കുലകുത്തി കായ്ക്കാന്‍ ഇത് മാത്രം മതി

'ചര്‍ച്ചയ്ക്കു പോലും വിളിച്ചില്ല'; വളര്‍മതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി, പ്രതിരോധിച്ച് യുവമോര്‍ച്ച, സംഘര്‍ഷം