Sports

കളിക്കിടയില്‍ പ്രാവിനെ കൊന്ന് സല; സംഭവം ഹഡേഴ്‌സ്ഫീല്‍ഡിനെ തകര്‍ക്കുന്നതിന് ഇടയില്‍

സലയും മനേയും തകര്‍ത്തു കളിച്ച് ലിവര്‍പൂളിനെ ജയത്തിലേക്ക് എത്തിച്ച മത്സരത്തില്‍ പക്ഷേ ഒരു പ്രാവിന് ജീവന്‍ നഷ്ടമായി. സലയാണ് കൊലപാതകി എന്നാണ് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

പ്രീമിയര്‍ ലീഗില്‍ ഹഡേഴ്‌സ്ഫീല്‍ഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ലിവര്‍പൂള്‍ വീണ്ടും പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. ഇരട്ട ഗോളോടെ സലയും മനേയും തകര്‍ത്തു കളിച്ച് ലിവര്‍പൂളിനെ ജയത്തിലേക്ക് എത്തിച്ച മത്സരത്തില്‍ പക്ഷേ ഒരു പ്രാവിന് ജീവന്‍ നഷ്ടമായി. സലയാണ് കൊലപാതകി എന്നാണ് റിപ്പോര്‍ട്ട്. 

മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു സംഭവം. ലിവര്‍പൂള്‍ താരം സ്റ്ററിഡ്ജ് അനക്കമില്ലാതെ കിടക്കുന്ന പ്രാവിനെ നോക്കി നില്‍ക്കുന്ന ഫോട്ടോയും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ സലയുടെ ഷോട്ടിലാണ് പ്രാവിന് ജീവന്‍ നഷ്ടമായത് എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളൊന്നും പുറത്തു വന്നിട്ടില്ല. പക്ഷേ, കളിയില്‍ സലയില്‍ നിന്നും വന്ന ഷോട്ടുകളില്‍ ഒന്നിലാണ് പ്രാവിന് ജീവന്‍ നഷ്ടമായിരിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. 

സലയുടെ ഷോട്ടിലെ എക്‌സൈറ്റ്‌മെന്റില്‍ ജീവന്‍ നഷ്ടമായതായിരിക്കാം എന്ന് പറഞ്ഞും ആരാധകര്‍ സംഭവത്തെ തമാശയാക്കുന്നുമുണ്ട്. ലിവര്‍പൂളിന്റെ നാലാമത്തെ ഗോള്‍ വലയിലാവുന്നതിന് മുന്‍പായിരുന്നു മൈതാനത്ത് പ്രാവിനെ ജീവനില്ലാതെ കണ്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT