Sports

കളിക്കിടെ ഒരാള്‍ ഉറങ്ങുകയായിരുന്നു, കളി കഴിഞ്ഞപ്പോള്‍ ഹോപ്പിനെ ഹെറ്റ്‌മെയറാക്കി

കോഹ് ലിയുടെ മാസ്റ്റര്‍ ക്ലാസ് ഇന്നിങ്‌സിലും പതിനായിരം റണ്‍സ് നേട്ടത്തിനും പിന്നാലെ ഹെറ്റ്‌മെയറിന്റെ വെടിക്കെട്ടും, ഹോപ്പിന്റെ ചെറുത്തു നില്‍പ്പുമായിരുന്നു ക്രിക്കറ്റ് ലോകം കണ്ടത്

സമകാലിക മലയാളം ഡെസ്ക്

നൂറ് ഓവറില്‍ പിറന്നത് 642 റണ്‍സ്. ആവേശം നിറച്ച് അവസാന ബോളില്‍ വിന്‍ഡിസ് ടൈ പിടിച്ചു. എങ്കിലും ഇന്ത്യയ്ക്ക് ആശ്വാസം തന്നെ, പരമ്പരയില്‍ 1-0 എന്ന ലീഡ് ഇന്ത്യ നിലനിര്‍ത്തി. ടൈ കൊണ്ട് ഇന്ത്യ രക്ഷപെട്ടപ്പോള്‍ സമ്മാനദാന ചടങ്ങിന് ഇടയില്‍ അവതാരക വേഷത്തിലെത്തിയ ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ മുരളി കാര്‍ത്തിക് പെട്ടു. 

കോഹ് ലിയുടെ മാസ്റ്റര്‍ ക്ലാസ് ഇന്നിങ്‌സിലും പതിനായിരം റണ്‍സ് നേട്ടത്തിനും പിന്നാലെ ഹെറ്റ്‌മെയറിന്റെ വെടിക്കെട്ടും, ഹോപ്പിന്റെ ചെറുത്തു നില്‍പ്പുമായിരുന്നു ക്രിക്കറ്റ് ലോകം കണ്ടത്. പക്ഷേ കാര്‍ത്തിക്കിന് ഹോപ്പിനേയും ഹെറ്റ്‌മെയറേയും തമ്മില്‍ മാറി പോയി. സമ്മാനദാനയ ചടങ്ങിനിടെ, വിന്‍ഡിസ് ടോപ് സ്‌കോറര്‍ ഹോപ്പിനെ ഇന്റര്‍വ്യൂ ചെയ്യുന്നതിന് ഇടയില്‍ ഹോപ്പിനെ ഹെറ്റ്‌മെയര്‍ എന്നായിരുന്നു കാര്‍ത്തിക് വിളിച്ചത്. 

മുരളിന കാര്‍ത്തിക്കിന്റെ ഈ അബദ്ധം അങ്ങിനെ വെറുതെ വിടാന്‍ സമൂഹമാധ്യമങ്ങള്‍ തയ്യാറായില്ല. ഹോപ്പിനെ കാര്‍ത്തിക് ഹെറ്റ്‌മെയര്‍ എന്ന് വിളിച്ചപ്പോള്‍ ക്യാമറാമാന്‍ വേണ്ടി വന്നു കാര്‍ത്തിക്കിനെ തിരുത്താന്‍ എന്നാണ് ആരാധകര്‍ പറയുന്നത്. ഇനി ഒരിക്കലും ഹോപ്പിന്റെ മുഖം കാര്‍ത്തിക് മറക്കാന്‍ ഇടയില്ലെന്നും കാര്‍ത്തിക്കിനെ കളിയാക്കി ആരാധകര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

SCROLL FOR NEXT