Sports

കളിപൂരത്തിനുള്ള പാട്ടുമെത്തി; ഇതു പൊളിക്കും

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. കര്‍ കെ ദിഖ്‌ലാ ദേ ഗോള്‍ എന്ന ഗാനം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബൈചുങ് ബൂട്ടിയ അഭിഷേക് ബച്ചന്‍ തുടങ്ങിയ പ്രമുഖരാണ് പാട്ടിന്റെ ആവേശത്തിലെത്തുന്നത്. 

അമിതാഭ് ഭട്ടാചാര്യയാണ് ഗാനം രചിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകന്‍ പ്രിതം ചക്രവര്‍ത്തിയാണ് ഗാനത്തിനു സംഗീതം നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ കലാസാംസ്‌ക്കാരിക വൈവിധ്യങ്ങളെ ഉള്‍പ്പെടുത്തി മനോഹരമായാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

കൗമാര ലോകകപ്പിന് വേദിയൊരുക്കി കാത്തിരിക്കുന്ന ഫുട്‌ബോള്‍ ആരാധകര്‍ പാട്ട് രണ്ടു കയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. കളിയുടെ ആവേശം ഒട്ടും ചോരാതെയാണ് പാട്ട് ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.

ഒക്ടോബര്‍ 6 മുതലാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. കൊല്‍ക്കത്ത, ദല്‍ഹി, മുംബൈ, മാര്‍ഗോ, ഗുവാഹത്തി എന്നിവയാണ് കൊച്ചിയ്ക്ക് പുറമെ ലോകകപ്പിന് ആതിഥ്യമരുളുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT