Sports

കാത്തിരിപ്പിനൊടുവില്‍ 'ബേബി മിര്‍സാ മാലിക്' എത്തി ; സാനിയയ്ക്കും ഷോയബിനും ആണ്‍കുഞ്ഞ്

ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും പാക് ക്രിക്കറ്റര്‍ ഷോയബ് മാലികിനും ആണ്‍കുഞ്ഞ് പിറന്നു. രാവിലെ 7.30 ഓടെ ഷോയബ് തന്നെയാണ് സന്തോഷ വാര്‍ത്ത ട്വിറ്ററില്‍ പങ്കുവച്ചത്.

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും പാക് ക്രിക്കറ്റര്‍ ഷോയബ് മാലികിനും ആണ്‍കുഞ്ഞ് പിറന്നു. രാവിലെ 7.30 ഓടെ ഷോയബ് തന്നെയാണ് സന്തോഷ വാര്‍ത്ത ട്വിറ്ററില്‍ പങ്കുവച്ചത്.

'വളരെ സന്തോഷമുണ്ട്, ആണ്‍കുഞ്ഞാണ്, സാനിയ സുഖമായും പതിവ് പോലെ ശക്തയായും ഇരിക്കുന്നു, സര്‍വ്വശക്തന് നന്ദി.നിങ്ങളുടെ പ്രാര്‍ത്ഥനാശംസകള്‍ക്കും എന്നായിരുന്നു ഷോയബിന്റെ ട്വീറ്റ്.

ഷോയബും കുടുംബവും തികഞ്ഞ സന്തോഷത്തിലാണന്ന് ഷോയബിനെ മാനേജര്‍ അമീം ഹഖും സാനിയയുടെ അടുത്ത സുഹൃത്തായ ഫറാ ഖാനും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഞാനൊരു ആന്റിയായി എന്ന കുറിപ്പോടെയാണ് ഫറയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.


അമ്മയാവുന്നതിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന സാനിയ 2020 ലെ ടോക്യോ ഒളിമ്പിക്‌സിലൂടെ തിരികെ കളിക്കളത്തിലെത്തുമെന്നാണ് കരുതുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

21 ചരക്കു കപ്പലുകളും 611 ജീവനക്കാരും ഹോർമുസിൽ കുടുങ്ങി, ചർച്ചകളുമായി ഇന്ത്യ

'ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’

'തെരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

SCROLL FOR NEXT