Sports

കായിക മേള; അഭിനവും ആന്‍സിയും വേഗമേറിയ താരങ്ങള്‍, കുതിപ്പ് തുടര്‍ന്ന് എറണാകുളം

നാട്ടിക ഫിഷറീസ് സ്‌കൂളിന്റെ താരമാണ് ആന്‍സി സോജന്‍. 12.26 സെക്കന്‍ഡിലാണ് ആന്‍സി ഓടിയെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അഭിനവ്. സി വേഗമേറിയ താരം.  സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ 10.97 സെക്കന്‍ഡിലാണ് അഭിനവ് ഓടിയെത്തിയത്. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ ആന്‍സി സോജനും ഒന്നാമതെത്തി. 

തിരുവനന്തപുരം സായിയുടെ താരമാണ് അഭിനവ്. നാട്ടിക ഫിഷറീസ് സ്‌കൂളിന്റെ താരമാണ് ആന്‍സി സോജന്‍. 12.26 സെക്കന്‍ഡിലാണ് ആന്‍സി ഓടിയെത്തിയത്. സബ് ജൂനിയര്‍ വിഭാഗം നൂറ് മീറ്റര്‍ ഓട്ടത്തില്‍ സെന്റ് ജോര്‍ജ് കോതമംഗലത്തിന്റെ മുഖ്താര്‍ ഹസനാണ് സ്വര്‍ണം നേടിയത്. 12.18 സെക്കന്‍ഡിലാണ് മുക്താര്‍ ഓടിയെത്തിയത്. 

സബ് ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ രണ്ടാം സ്ഥാനവും സെന്റ് ജോര്‍ജ് കോതമംഗലത്തിന് തന്നെയാണ്. മുഹമ്മദ് റഹ്മാനാണ് രണ്ടാം സ്ഥാനത്തേക്കെത്തിയത്. സബ് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ സായ് കൊല്ലത്തിന്റെ സ്‌നേഹ ജേക്കബാണ് ഒന്നാമത് എത്തിയത്. സബ് ജൂനിയര്‍ വിഭാഗം ലോങ് ജമ്പിലും സ്‌നേഹയ്ക്ക് തന്നെയാണ് സ്വര്‍ണം.

കായികമേളയുടെ രണ്ടാം ദിനവും എറണാകുളത്തിന്റെ കുതിപ്പ് തുടരുകയാണ്. 49 ഇനങ്ങള്‍ പിന്നിട്ടു കഴിഞ്ഞപ്പോള്‍ 131 പോയിന്റോടെയാണ് എറണാകുളം ഒന്നാമത് തുടരുന്നത്. 93 പോയിന്റോടെ പാലക്കാടാണ് രണ്ടാമത്. 49 പോയിന്റോടെ കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

SCROLL FOR NEXT