Sports

കാള്‍സന് മുന്‍പില്‍ വീണ്ടും ഇടറി വീണ് ആനന്ദ്, ലെജന്‍ഡ്‌സ് ഓഫ് ചെസ്സില്‍ രണ്ടാം റൗണ്ടില്‍ തോല്‍വി

ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനോടാണ് ആനന്ദ് ചെസ്സ്‌24 ലെജന്‍ഡ്‌സ് ഓഫ് ചെസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ തോറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തുടരെ രണ്ടാം വട്ടവും തോല്‍വിയിലേക്ക് വീണ് ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ്. ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനോടാണ് ആനന്ദ് ചെസ്സ്‌24 ലെജന്‍ഡ്‌സ് ഓഫ് ചെസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ തോറ്റത്. 

കാള്‍സനോട് 1.5-2.5 എന്ന നിലയിലേക്ക് പരുങ്ങുന്നതിന് മുന്‍പ് മൂന്ന് വട്ടം നോര്‍വേജിയന്‍ താരത്തെ മൂന്ന് വട്ടം ആനന്ദ് ചെക്കില്‍ കുരുക്കിയിരുന്നു. ആദ്യ റൗണ്ടില്‍ റഷ്യയുടെ പീറ്റര്‍ സ്വിഡ്‌ലെറിനോടും സമാനമായ രീതിയില്‍ ആനന്ദ് മത്സരം കൈവിടുകയായിരുന്നു. 

മൂന്നാം റൗണ്ടില്‍ മറ്റൊരു മുന്‍ ലോക ചാമ്പ്യനായ വഌഡിമര്‍ ക്രമനിക് ആണ് ആനന്ദിന്റെ എതിരാളി. മൈയില്‍ ഓണ്‍ലൈന്‍ നേഷന്‍സ് കപ്പില്‍ മത്സരിച്ചതിന് ശേഷം ആനന്ദ് ആദ്യമായി പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ് ഇത്. 

ഇസ്രായേലി താരം ബോറിസ് ഗെര്‍ഫന്‍ഡിനും, സ്വിഡ്‌ലറിനും ഒപ്പം കാള്‍സെനാണ് ഒന്നാം സ്ഥാനത്ത്. രണ്ട് ജയങ്ങളോടെ മൂന്ന് പേര്‍ക്കും ആറ് പോയിന്റ് വീതമുണ്ട്. മാഗ്നസ് കാള്‍സന്‍ ചെസ് ടൂറിന്റെ ഭാഗമാണ് ടൂര്‍ണമെന്റ്. ഇവിടെ ജയിക്കുന്നവര്‍ ഓഗസ്റ്റ് 9 മുതല്‍ 20 വരെ നടക്കുന്ന ഫൈനലിലേക്ക് എത്തും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!