Sports

കിടപ്പറയില്‍ പോലും മാന്യനാണ് ക്രിസ്റ്റിയാനോ; യുവന്റ്‌സ് താരത്തെ പിന്തുണച്ച് മുന്‍ കാമുകി

കേസുമായി ബന്ധപ്പെട്ട് ഇതുവരെ എന്നെ ആരും ബന്ധപ്പെട്ടിട്ടില്ല. ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി താരത്തിന് അനുകൂലമായി തെളിവുകള്‍ നല്‍കാന്‍ താന്‍ തയ്യാറാണ്

Author : സമകാലിക മലയാളം ഡെസ്ക്

എട്ട് മാസം നീണ്ട ഞങ്ങളുടെ ബന്ധത്തില്‍ ഒരിക്കല്‍ പോലും ക്രിസ്റ്റിയാനോയില്‍ നിന്നും മോശം പ്രവണത ഉണ്ടായില്ല. എന്നും മാന്യനാണ് ക്രിസ്റ്റ്യാനോ എന്നാണ് പോര്‍ച്ചുഗല്‍ താരത്തിനെതിരെ ലൈംഗീക ആരോപണം ഉയരുന്ന ഘട്ടത്തില്‍ താരത്തിന്റെ മുന്‍ കാമുകി പറയുന്നത്. 

കിടപ്പറയില്‍ പോലും മാന്യനാണ് ക്രിസ്റ്റിയാനോ. എന്റെ പക്കല്‍ ഒരിക്കലും അഗ്രസീവ് ആയി ക്രിസ്റ്റ്യാനോ പെരുമാറിയിട്ടില്ല. മറ്റൊരാളുടെ അടുത്ത് അങ്ങിനെ പെരുമാറുന്നതും താന്‍ കണ്ടിട്ടില്ല. ഈ ആരോപണത്തില്‍ ക്രിസ്റ്റ്യാനോ നിരപരാധിയാണ് എന്ന് നൂറ് ശതമാനവും തനിക്ക് പറയാനാവുമെന്ന് മുന്‍ കാമുകി നെരീഡ ഗല്ലാര്‍ഡോ പറയുന്നു. 

കേസുമായി ബന്ധപ്പെട്ട് ഇതുവരെ എന്നെ ആരും ബന്ധപ്പെട്ടിട്ടില്ല. ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി താരത്തിന് അനുകൂലമായി തെളിവുകള്‍ നല്‍കാന്‍ താന്‍ തയ്യാറാണ് എന്നും ഗല്ലാര്‍ഡോ പറയുന്നു. ലാസ് വേഗാസില്‍ വെച്ച് തന്നെ പീഡനത്തിന് ഇരയാക്കിയതായി കാതറിന്‍ മയോര്‍ഗ എന്ന യുവതി ആരോപിക്കുകയായിരുന്നു.

2009ല്‍ കോടതിക്ക് പുറത്ത് ക്രിസ്റ്റ്യാനോയും മയോര്‍ഗയും ഒത്തുതീര്‍പ്പില്‍ എത്തിയെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ആരോപണം ഉയര്‍ന്നു വന്നു. ലാസ് വേഗാസ് പൊലീസ് ഇത് സംബന്ധിച്ച കേസില്‍ പുനരന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ താന്‍ നിരപരാധിയാണ് എന്നാണ് ക്രിസ്റ്റ്യാനോ ആരോപണങ്ങള്‍ തള്ളി പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT