Sports

കിട്ടാക്കനിയായി നില്‍ക്കുന്ന ലോക കിരീടം വേണം; സ്മിത്തും വാര്‍ണറും ഓസീസ് ടി20 ടീമില്‍ തിരിച്ചെത്തി

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലാണ് സ്മിത്തിനേയും വാര്‍ണറേയും ഉള്‍പ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിട്ട് സമീപ കാലത്താണ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഓപണര്‍ ഡേവിഡ് വാര്‍ണറും ഓസ്‌ട്രേലിയന്‍ ടീമില്‍ തിരിച്ചെത്തിയത്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലൂടെ ഏകദിന ടീമിലേക്കും പിന്നീട് ആഷസ് അടക്കമുള്ള പരമ്പരയിലൂടെ ടെസ്റ്റ് ടീമിലേക്കും അവര്‍ മടങ്ങിയെത്തി. 

ഇപ്പോഴിതാ ഓസ്‌ട്രേലിയയുടെ ടി20 പോരാട്ടത്തിനുള്ള ടീമിലേക്കും ഇരുവരും തിരികെയെത്തി. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലാണ് സ്മിത്തിനേയും വാര്‍ണറേയും ഉള്‍പ്പെടുത്തി. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് കൂടി മുന്നില്‍ കണ്ടാണ് പ്രതിഭാധനരായ ഇരുവരേയും ഓസീസ് ഇപ്പോള്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

2010ല്‍ ഫൈനലിലെത്തിയത് മാറ്റി നിര്‍ത്തിയാല്‍ ഓസ്‌ട്രേലിയക്ക് ഇതുവരെ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. ഇതിന് പരിഹാരം കാണാനൊരുങ്ങിയുള്ള തയ്യാറെടുപ്പുകളാണ് ഓസീസ് നടത്തുന്നത്. ആരോണ്‍ ഫിഞ്ചാണ് പരിമിത ഓവര്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ നയിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT