Sports

കിരീട പോര് മുറുക്കി റയല്‍; തകര്‍ത്തടിച്ച് ബെന്‍സെമ, 10 മാസത്തിന് ശേഷമുള്ള ആദ്യ ടച്ചില്‍ തന്നെ അസന്‍സിയോ

വലന്‍സിയക്കെതിരായ ജയത്തോടെ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്‌സയുമായുള്ള പോയിന്റ് വ്യത്യാസം റയല്‍ രണ്ടാക്കി ചുരുക്കി

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ലാ ലീഗ കിരീട പോരില്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി റയല്‍ മാഡ്രിഡ്. വലന്‍സിയയെ ബെന്‍സെമയുടെ തകര്‍പ്പന്‍ വോളിയുടെ കൂടി ബലത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയല്‍ തകര്‍ത്തത്. 

വലന്‍സിയക്കെതിരായ ജയത്തോടെ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്‌സയുമായുള്ള പോയിന്റ് വ്യത്യാസം റയല്‍ രണ്ടാക്കി ചുരുക്കി. 29 മത്സരങ്ങളില്‍ നിന്ന് 64 പോയിന്റാണ് ബാഴ്‌സക്കുള്ളത്. 29 കളിയില്‍ നിന്ന് റയലിന് 62 പോയിന്റും. 

61ാം മിനിറ്റിലും 86ാം മിനിറ്റിലുമാണ് ബെന്‍സെമ വല കുലുക്കിയത്. റയല്‍ ചരിത്രത്തിലേ ഗോള്‍ വേട്ടയില്‍ ബെന്‍സെമ അഞ്ചാം സ്ഥാനത്തേക്കെത്തി. 61ാം മിനിറ്റില്‍ മോഡ്രിച്ചിനൊപ്പം വണ്‍ ടൂ കളിച്ച് വന്ന് ഹസാര്‍ഡ് ആണ് ഫ്രഞ്ച് സ്‌ട്രൈക്കറിലേക്ക് പന്ത് എത്തിച്ചത്. 

20ാം മിനിറ്റില്‍ വലന്‍സിയ ഗോള്‍ വല കുലുക്കി ആഘോഷം തുടങ്ങിയെങ്കിലും വാറില്‍ ഓഫ് സൈഡ് വിധിച്ചു. 89ാം മിനിറ്റില്‍ റാമോസിനെ ഫൗള്‍ ചെയ്തതിന് ലീ കാങ് ഇന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് പോയതും വലന്‍സിയക്ക് തിരിച്ചടിയായി. 

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പരിക്കേറ്റ് പുറത്ത് പോയതിന് ശേഷമുള്ള തന്റെ ആദ്യ ടച്ചില്‍ തന്നെ വല കുലുക്കി അസന്‍സിയോ റയലിന്റെ പ്രതീക്ഷകള്‍ കൂട്ടി. 74ാം മിനിറ്റില്‍ മെന്‍ഡിയുടെ പാസില്‍ നിന്നായിരുന്നു വോളിയിലൂടെ അസന്‍സിയെ വല കുലുക്കിയത്. 86ാം മിനിറ്റില്‍ ഇടംകാലുകൊണ്ട് ബെന്‍സെമയുടെ തകര്‍പ്പന്‍ വോളി കൂടി വന്നതോടെ ക്ലീന്‍ ഷീറ്റോടെ റയല്‍ ആഘോഷിച്ചു. 

ഇനി 9 മത്സരങ്ങള്‍ കൂടിയാണ് ഓരോ ടീമിനും ബാക്കിയുള്ളത്. ഇവിടെ ബാഴ്‌സ തോല്‍വിയിലേക്ക് വീഴുകയും റയലിന് എല്ലാ മത്സരങ്ങളും ജയിക്കാനാവുകയും ചെയ്താല്‍ സിദാന്റെ സംഘത്തിന് കിരീടം നേടാം. എന്നാല്‍ ലാ ലീഗ കിരീടത്തിലേക്ക് എത്താന്‍ ബാഴ്‌സക്ക് എല്ലാ മത്സരവും ജയിക്കണം എന്ന മുന്നറിയിപ്പ് ടീമിന് പരിശീലകന്‍ സെറ്റിയാന്‍ തന്നെ നല്‍കി കഴിഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT