Sports

കിവീസ് പേസര്‍മാരുടെ ചൂടറിഞ്ഞ് ഇന്ത്യ, 100 റണ്‍സിനിടെ വീണത് 5 വിക്കറ്റ്; മഴ കളി മുടക്കുന്നു

മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ജാമിസണ്‍ അരങ്ങേറ്റ ടെസ്റ്റ് തന്നെ ഗംഭീരമാക്കിയപ്പോള്‍ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമിന്റെ പേരുകേട്ട ബാറ്റിങ് നിര തകര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടണ്‍: കിവീസ് പേസര്‍മാര്‍ ഇന്ത്യയെ എറിഞ്ഞിടുന്നതിന് ഇടയില്‍ കളി മുടക്കി മഴ. വെല്ലിങ്ടണ്‍ ടെസ്റ്റിന്റെ ആദ്യ ദിനം മൂന്നാം സെഷനിലേക്കെത്തിയപ്പോഴാണ് മഴയെത്തിയത്. 

മഴ എത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ജാമിസണ്‍ അരങ്ങേറ്റ ടെസ്റ്റ് തന്നെ ഗംഭീരമാക്കിയപ്പോള്‍ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമിന്റെ പേരുകേട്ട ബാറ്റിങ് നിര തകര്‍ന്നു. 

വെല്ലിങ്ടണിലെ പിച്ച് പേസര്‍മാരെ തുണക്കുന്നതാണെന്ന് വ്യക്തമായിരുന്നു. ആദ്യ ദിനം പച്ചപ്പ് നിറഞ്ഞ പിച്ചില്‍ ബാറ്റ് ചെയ്യുക ദുഷ്‌കരമാണ്. ടോസ് നഷ്ടപ്പെട്ടതാണ് ഇവിടെ ഇന്ത്യക്ക് വലിയ തിരിച്ചടിയായത്. 

അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിടത്ത് രഹാനേയും, റിഷഭ് പന്തും ചേര്‍ന്നാണ് ഇന്ത്യയെ കരകയറ്റാനുള്ള ശ്രമം നടത്തുന്നത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നാലാം ഓവറില്‍ തന്നെ പൃഥ്വി ഷായുടെ വിക്കറ്റ് വീഴ്ത്തി സൗത്തിയാണ് വേട്ടക്ക് തുടക്കമിട്ടത്. 

16 റണ്‍സ് എടുത്ത് നിന്ന പൃഥ്വിയെ സൗത്തി ബൗള്‍ഡ് ആക്കി. പിന്നാലെ ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റില്‍ നിന്നുള്ള ഭീഷണി തന്റെ ആദ്യ ടെസ്റ്റ് കളിക്കാനിറങ്ങിയ പൂജാര ഇല്ലാതെയാക്കി. 42 പന്തില്‍ നിന്ന് 11 റണ്‍സ് എടുത്ത് പൂജാര മടങ്ങി. 

ന്യൂസിലാന്‍ഡ് പര്യടനത്തിലെ മോശം ഫോം ടെസ്റ്റിലും തുടരുന്നു എന്ന് വ്യക്തമാക്കി കോഹ് ലി 2 റണ്‍സ് എടുത്ത് പുറത്തായി. ജാമസണാണ് അവിടേയും ഇന്ത്യയെ പ്രഹരിച്ചത്. മായങ്കിനൊപ്പം ചേര്‍ന്ന് കൂട്ടുകെട്ടുണ്ടാക്കാനുള്ള അവസരം നല്‍കാതെ ഹനുമാ വിഹാരിയേയും ജാമിസണ്‍ മടക്കിയതോടെ വലിയ പ്രതിസന്ധിയിലേക്കാണ് ഇന്ത്യ വീണത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ട് മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് നാല് മണിയായിട്ടും മന്ത്രി എത്തിയില്ല; വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമര്‍ശിച്ച് അടൂര്‍

ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക്; പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു

തൊടപുഴയില്‍ മകന്‍ അമ്മയെ അടിച്ചുകൊന്നു; ഓടിരക്ഷപ്പെട്ട പ്രതിയെ പിടികൂടി പൊലീസ്

കാപ്പാട് ബീച്ചില്‍ 'സുനാമി'; ദ്രുതഗതിയില്‍ 'രക്ഷാപ്രവര്‍ത്തനം'

ഗതാഗത നിയമലംഘന പിഴകള്‍ പെരുകിയാല്‍ പിടിവീഴും, വാഹനങ്ങള്‍ പിടിച്ചെടുക്കും, മുന്നറിയിപ്പ്