Sports

കുഞ്ഞുടുപ്പും കുഞ്ഞ് ടെന്നീസ് റാക്കറ്റും പന്തും; കണ്‍മണിയെ കാത്ത് മാര്‍ട്ടിന ഹിം​ഗിസ്

മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസും ഗര്‍ഭിണിയാണെന്ന് വ്യക്തമാക്കി 

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഇന്ത്യ ടെന്നീസ് താരം സാനിയ മിര്‍സ അമ്മയാകാനുള്ള ഒരുക്കത്തിലാണ്. സാനിയ മിര്‍സയ്‌ക്കൊപ്പം ഡബിള്‍സ് പങ്കാളിയാകുകയും നിരവധി കിരീട നേട്ടങ്ങളില്‍ എത്തുകയും ചെയ്ത മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസും ഗര്‍ഭിണിയാണെന്ന് വ്യക്തമാക്കി.

38ാം ജന്മദിനം ആഘോഷിച്ച താരം തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി വെളിപ്പെടുത്തിയത്. ജന്മദിനാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദിയറിയിച്ച മാര്‍ട്ടിന കുടുംബത്തിലേക്ക് മൂന്നാമതൊരംഗം എത്തുന്നതിന്റെ ആകാംക്ഷയിലാണെന്നും പറഞ്ഞു. 

ഒരു കുഞ്ഞുടുപ്പും ഒപ്പം കുഞ്ഞ് ടെന്നീസ് റാക്കറ്റും പന്തും ചേര്‍ത്തുവച്ചുള്ള ഫോട്ടോയ്‌ക്കൊടിയിലായാണ് താരം താന്‍ ഗര്‍ഭിണിയാണെന്ന കാര്യം പറയുന്നത്. ഈ വര്‍ഷം ജൂലൈയിലാണ് മാര്‍ട്ടിന സ്വിറ്റ്‌സര്‍ലന്‍ഡ് ടെന്നീസ് ടീം ഡോക്ടറായ ഹറാള്‍ഡ് ലീമാനെ വിവാഹം കഴിച്ചത്.

ഏറ്റവും ചെറിയ പ്രായത്തില്‍ ലോക ഒന്നാം നമ്പര്‍ പദവി സ്വന്തമാക്കി അമ്പരപ്പിക്കുന്ന പ്രകടനങ്ങളുമായി ടെന്നീസ് ലോകത്ത് പ്രത്യക്ഷപ്പെട്ട താരമാണ് മാര്‍ട്ടിന ഹിംഗിസ്. അഞ്ച് ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഹിംഗിസ് 209 ആഴ്ച ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. പിന്നീട് പരുക്കും മറ്റും കാരണം കത്തി നില്‍ക്കുമ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നീസ് ലോകത്തെ ഞെട്ടിച്ച മാര്‍ട്ടിന് പിന്നീട് ഡബിള്‍സ് പോരാട്ടത്തിലൂടെ വീണ്ടും കോര്‍ട്ടില്‍ തിരിച്ചെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം അവര്‍ സജീവ ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രാഖ്യിപിച്ചാണ് കുടുംബ ജീവിതം ആരംഭിച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു