Sports

കുട്ടിഞ്ഞോയുടെ നട്ട്‌മെഗോ, നെയ്മറുടെ പ്രതികരണമോ? ഏതാണ് കൂടുതല്‍ മികച്ചത്?

നെയ്മര്‍ക്ക് പന്ത് പാസ് ചെയ്യുവാനെന്നോണം തിരിഞ്ഞ് കബളിപ്പിച്ച് മറ്റൊരു താരത്തിന് നല്‍കുകയാണ് കുട്ടിഞ്ഞോ

Author : സമകാലിക മലയാളം ഡെസ്ക്

റഷ്യന്‍ ലോക കപ്പില്‍ തന്റെ സ്‌കില്ലുകള്‍ ലോകത്തിന് മുന്നില്‍ വെച്ചായിരുന്നു കുട്ടിഞ്ഞോ കയ്യടി നേടിയത്. നെയ്മറില്‍ നിന്നും ലോകത്തിന്റെ ശ്രദ്ധ കുട്ടിഞ്ഞോ തന്റെ കാലുകളിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു ചില ഘട്ടങ്ങളില്‍. ഇപ്പോഴിതാ ബ്രസീല്‍ ടീമിനൊപ്പം നിന്ന് തന്റെ ടെക്‌നിക്കുകളിലെ മികവ് വീണ്ടും കാണിക്കുകയാണ് കുട്ടിഞ്ഞോ. 

പരിശീലന സമയത്താണ് കുട്ടിഞ്ഞോ തന്റെ നട്ട്‌മെഗ് സ്‌കില്‍ പുറത്തെടുത്തത്. അതും നെയ്മര്‍ക്കെതിരെ. ഇതിനോടുള്ള നെയ്മറുടെ പ്രതികരണം കൂടി കണ്ടതോടെ ആരാധകര്‍ക്ക് കൗതുകം ഇരട്ടിച്ചു. നെയ്മര്‍ക്ക് പന്ത് പാസ് ചെയ്യുവാനെന്നോണം തിരിഞ്ഞ് കബളിപ്പിച്ച് മറ്റൊരു താരത്തിന് നല്‍കുകയാണ് കുട്ടിഞ്ഞോ. കുട്ടിഞ്ഞോയെ കായികമായി നേരിട്ട് അതിനോട് പ്രതികരിക്കുകയാണ് നെയ്മര്‍....

കുട്ടിഞ്ഞോയുടെ നട്‌മെഗാണോ, നെയ്മറുടെ അതിനോടുള്ള പ്രതികരണമാണോ കൂടുതല്‍ ഇഷ്ടപ്പെട്ടത് എന്ന ചോദിച്ചാലും ആരാധകര്‍ക്ക് ആശങ്കയാവും ഉത്തരം കണ്ടെത്താന്‍. 

എല്‍ സല്‍വദോറിനെതിരായ സൗഹൃദ മത്സരത്തിനുള്ള പരിശീലനത്തിന് ഇടയിലായിരുന്നു സംഭവം. ലോക കപ്പ് സമയത്ത് കുട്ടിഞ്ഞോയുടെ ജന്മദിനം മുട്ട പൊട്ടിച്ച് നെയ്മറും കൂട്ടരും ആഘോഷിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT