Sports

കുട്ടിയെപ്പോലെ റണ്ണൗട്ട്; നാണംകൊണ്ട് പപ്പ മുഖംപൊത്തി; സ്വയം ട്രോളി ഗംഭീര്‍

റണ്ണൗട്ടിനെ സ്വയം ട്രോളിയാണ് ഗംഭീര്‍ ഇപ്പോള്‍ ശ്രദ്ധേയനായിരിക്കുന്നത്. തന്റെ ട്വിറ്റര്‍ പേജില്‍ ശിശുദിനത്തില്‍ പോസ്റ്റ് ചെയ്ത ട്വീറ്റാണ് ട്രോളാക്കി താരം മാറ്റിയത്

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി താരവും മുന്‍ ഇന്ത്യന്‍ ഓപണറുമായ ഗൗതം ഗംഭീറിന്റെ കളത്തിലെ ചൂടന്‍ പെരുമാറ്റം പ്രസിദ്ധമാണ്. കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശിനെതിരായ രഞ്ജി പോരാട്ടത്തിനിടെയും അത്തരം സംഭവമുണ്ടായിരുന്നു. 

ഹിമാചലിനെതിരായ മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ മികച്ച രീതിയില്‍ ബാറ്റ് വീശവെ ഗംഭീര്‍ ക്യാച്ചായി പുറത്തായിരുന്നു. എന്നാല്‍ പന്ത് ബാറ്റില്‍ കൊണ്ടില്ലെന്ന് റീപ്ലേയില്‍ നിന്ന് വ്യക്തമായി. താന്‍ ഔട്ടല്ലെന്ന് ഗംഭീറിനും അറിയാമായിരുന്നു. എന്നിട്ടും അംപയര്‍ ഔട്ട് വിളിച്ചതില്‍ താരം അസ്വസ്ഥത പ്രകടിപ്പിച്ചു. തന്റെ പ്രതിഷേധം പരസ്യമായി തന്നെ പ്രകടിപ്പിച്ചാണ് ഗംഭീര്‍ കളം വിട്ടത്. 

രണ്ടാം ഇന്നിങ്‌സിലും മികച്ച സ്‌കോറില്‍ നില്‍ക്കവേ ഗംഭീര്‍ റണ്ണൗട്ടാകുകയായിരുന്നു. ഈ റണ്ണൗട്ടിനെ സ്വയം ട്രോളിയാണ് ഗംഭീര്‍ ഇപ്പോള്‍ ശ്രദ്ധേയനായിരിക്കുന്നത്. 

തന്റെ ട്വിറ്റര്‍ പേജില്‍ ശിശുദിനത്തില്‍ പോസ്റ്റ് ചെയ്ത ട്വീറ്റാണ് ട്രോളാക്കി താരം മാറ്റിയത്. തന്റെ രണ്ട് കുട്ടികളുടേയും സംഭാഷണമെന്ന രൂപത്തില്‍ അവരുടെ സ്‌കൂള്‍ യൂണിഫോമിലുള്ള ചിത്രങ്ങള്‍ പങ്കിട്ടാണ് ഗൗതിയുടെ പുതിയ ട്വീറ്റ്. 

ഇളയ കുട്ടിയായ അനൈസയും മൂത്ത കുട്ടിയായ ആസീനും തമ്മിലുള്ള സംഭാഷണത്തിലാണ് തമാശ രൂപത്തിലാണ് രഞ്ജിയിലെ റണ്ണൗട്ട് കടന്നുവരുന്നത്. 

അനൈസ ചോദിക്കുന്നു- 'ദീദി പപ്പ എങ്ങനെയാണ് ശിശുദിനം ആഘോഷിച്ചത്''... 'ഇന്ന് രഞ്ജി ട്രോഫി മത്സരത്തില്‍ ഒരു കുട്ടിയെ പോലെ പപ്പ റണ്ണൗട്ടായി' എന്നായിരുന്നു ആസീന്റെ മറുപടി. 

ഇതിന് താഴെ കണ്ണുപൊത്തി നില്‍ക്കുന്ന കുരങ്ങന്റെ മുഖമുള്ള ഇമോജി ചേര്‍ത്താണ് ഗൗതിയുടെ ട്വീറ്റ്. എന്തായാലും സംഭവം വൈറലായി മാറിയിരിക്കുകയാണിപ്പോള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT