Sports

കുമ്പിടിയാണോ? വാഷിങ്ടൻ സുന്ദർ അവിടെയുണ്ട്, ഇവിടെയും

ഒൻപത് മണിക്കൂറിനിടെ രണ്ട് ടി20 മത്സരം കളിച്ച് കൈയടി നേടിയിരിക്കുകയാണ് ഇന്ത്യൻ ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദർ

Author : സമകാലിക മലയാളം ഡെസ്ക്

നാ​ഗ്പുർ: ഒൻപത് മണിക്കൂറിനിടെ രണ്ട് ടി20 മത്സരം കളിച്ച് കൈയടി നേടിയിരിക്കുകയാണ് ഇന്ത്യൻ ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദർ. നാ​ഗ്പുരിൽ ഞായറാഴ്ച ബം​ഗ്ലാദേശിനെതിരായ മൂന്നാം ടി20യിലെ ജയത്തിന് പിന്നാലെ വാഷിങ്ടൻ പറന്നത് തിരുവനന്തപുരത്തേക്കായിരുന്നു. സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ തമിഴ്നാടിനായി കളിക്കാൻ. 

തിങ്കളാഴ്ച രാവിലെ ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉത്തർപ്രദേശിനെതിരെ തമിഴ്നാടിന്റെ ആദ്യ ഇലവനിൽ ഇടംപിടിക്കുകയും ചെയ്തു. ബാറ്റിങിൽ അ‍ഞ്ച് റൺസെടുത്ത വാഷിങ്ടൻ രണ്ടോവർ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. 

താരത്തിന്റെ വരവ് തമിഴ്നാടിനെ രക്ഷിക്കുകയും ചെയ്തില്ല. ഉത്തർപ്രദേശിനോട് അവർ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു