Sports

കൂറ്റനടിക്കാര്‍ക്ക് മുന്‍പില്‍ ഓഫ് സ്പിന്നര്‍! രാഹുലിന്റെ നായകത്വത്തെ വിമര്‍ശിച്ച് സച്ചിന്‍ 

അവസാന ഓവര്‍ കൃഷ്ണപ്പ ഗൗതമിന് രാഹുല്‍ നല്‍കിയതാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ അതൃപ്തിക്ക് ഇടയാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരെ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ കെ എല്‍ രാഹുലിന്റെ നായകത്വത്തെ വിമര്‍ശിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഹര്‍ദിക്കും പൊള്ളാര്‍ഡും ബാറ്റ് ചെയ്യുന്ന സമയം അവസാന ഓവര്‍ കൃഷ്ണപ്പ ഗൗതമിന് രാഹുല്‍ നല്‍കിയതാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ അതൃപ്തിക്ക് ഇടയാക്കിയത്. 

അവസാന ഓവറില്‍ പാണ്ഡ്യയും പൊള്ളാര്‍ഡും ചേര്‍ന്ന് 25 റണ്‍സ് ആണ് അടിച്ചെടുത്തത്. ഈ ഗ്രൗണ്ടില്‍ 191 മികച്ച ടോട്ടലാണ്. രോഹിത്തിന്റെ മികച്ച ഇന്നിങ്‌സ്. ഹര്‍ദിക് പാണ്ഡ്യക്കും പൊള്ളാര്‍ഡിനും എതിരെ 20ാം ഓവറില്‍ ഓഫ് സ്പിന്നര്‍...മുഖത്ത് നിരാശാ ഭാവത്തില്‍ കൈമറച്ച് നില്‍ക്കുന്ന സ്‌മൈലിക്കൊപ്പം സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാവാന്‍ സാധ്യതയുള്ള താരം എന്ന് കെ എല്‍ രാഹുലിനെ വിലയിരുത്തുന്നുണ്ട്. എന്നാല്‍ അതിന് തിരിച്ചടിയാണ് ഇപ്പോഴുണ്ടായ സച്ചിന്റെ വാക്കുകള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

പരീക്ഷാ കേന്ദ്രം മൂന്നാഴ്ച മുന്‍പ് അറിയിക്കും; അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്; നീറ്റ് പരീക്ഷയില്‍ പഴുതടച്ച് ക്രമീകരണങ്ങളുമായി കേന്ദ്രം

ഇന്നും നാളെയും ശബരിമല യാത്ര ഒഴിവാക്കണം; എട്ട് ജില്ലകളില്‍ അവധി

സ്വർണത്തിലേക്ക് 'ഇടിച്ച്' ഇറങ്ങി 7 താരങ്ങൾ; ഇന്ത്യക്ക് സർവകാല റെക്കോർഡ്!

ദൂരപരിധിക്ക് പകരം പുതിയ സംവിധാനം; തപാല്‍ വകുപ്പുകള്‍ പാഴ്‌സല്‍ നിരക്കുകള്‍ പരിഷ്‌കരിച്ചു