Sports

കേപ്ടൗണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ തന്നെ തിരിച്ചറിഞ്ഞു, ഇത് ചില്ലറ ടീം അല്ലെന്ന്: രവി ശാസ്ത്രി

ഒരു യൂണിറ്റ് ആയി നിന്ന് ബൗള്‍ ചെയ്യാന്‍ അവിടെ പഠിച്ചു. അവിടെ നിന്നാണ് എല്ലാം ആരംഭിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ട്വന്റി20 ലോകകപ്പ് മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റ് 2020ല്‍ പ്രാധാന്യത്തോടെ കാണുന്നത്. വിദേശ മണ്ണില്‍ ടെസ്റ്റ് പരമ്പര ജയം നേടുക എന്ന ലക്ഷ്യവുമായിട്ടാണ് 2020ല്‍ കീവീസ് പര്യടനത്തിനായി ഇന്ത്യ പറക്കുക. അങ്ങനെ പല പല ലക്ഷ്യങ്ങളുമായി പുതു വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ വരും കാലവും കഴിഞ്ഞ കാലവും വിശകലനം ചെയ്യുകയാണ് പരിശീലകന്‍ രവി ശാസ്ത്രി. 

കോഹ് ലിയെ പോലൊരു സൂപ്പര്‍ താരം ടെസ്റ്റ് ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നത് കാണുന്നതിലൂടെ യുവ തലമുറയ്ക്ക്, അത് ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിങ്ങനെ ഏത് രാജ്യങ്ങളില്‍ നിന്നായാലും കോഹ് ലിയോട് ആരാധന തോന്നും. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ തന്നെ ഈ ടീമിന്റെ മികവ് താന്‍ തിരിച്ചറിഞ്ഞതാണെന്നും രവി ശാസ്ത്രി പറയുന്നു. 

കേപ്ടൗണ്‍ ടെസ്റ്റിലെ ആദ്യ ദിനം കഴിഞ്ഞതിന് പിന്നാലെ ടീം മീറ്റിങ് ഉണ്ടായി. പിന്നാലെ അവരുടെ രണ്ടാം ഇന്നിങ്‌സ് കണ്ടപ്പോള്‍ എനിക്ക് ഒരു കാര്യം വ്യക്തമായി, ഇതേ രീതിയില്‍ അവര്‍ കളി തുടര്‍ന്നാല്‍, ഏതൊരു ടീമിനേയും ആക്രമിക്കാന്‍ പ്രാപ്തമായ ടീമായി മാറുമെന്ന്...ഒരു യൂണിറ്റ് ആയി നിന്ന് ബൗള്‍ ചെയ്യാന്‍ അവിടെ പഠിച്ചു. അവിടെ നിന്നാണ് എല്ലാം ആരംഭിക്കുന്നത്, ശാസ്ത്രി ചൂണ്ടിക്കാണിക്കുന്നു. 

യൂണിറ്റായി നിന്നാണ് ബാറ്റ് ചെയ്തത്. അത് ബൗളിങ്ങിലേക്കുമെത്തി. സാഹചര്യം മനസിലാക്കി പ്ലാനുമായി മുന്‍പോട്ടു പോയി. ലോകം അത് തിരിച്ചറിയാന്‍ പോവുകയാണെന്ന് സൗത്ത് ആഫ്രിക്കയില്‍ വെച്ച് തന്നെ എനിക്ക് മനസിലായി, ശാസ്ത്രി പറഞ്ഞു. കോഹ് ലിയുടെ നാകയത്വത്തിന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ ശാസ്ത്രി തള്ളുന്നു. 

എല്ലാ അര്‍ഥത്തിലും പൂര്‍ണതയിലെത്തിയ നായകനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഒരിടത്ത് മികവും, മറ്റൊരിടത്ത് പോരായ്മയും ഉണ്ടാവുന്നത് സ്വാഭാവികമാണ്. ടീമിന് എന്ത് ഫലമാണ് ഇവര്‍ നേടിത്തരുന്നത് എന്നതാണ് വിഷയം. നായകന്മാരുടെ ശക്തി ടീമിനേയും എതിരാളികളേയും എങ്ങനെയാണ് ബാധിക്കുന്നതെന്ന് നോക്കണം. ഓരോ ദിനവും മെച്ചപ്പെടുന്ന വ്യക്തിയാണ് കോഹ് ലി. കോഹ് ലിയുടെ അഭിനിവേശം, ഊര്‍ജം, കളിക്കളത്തില്‍ കൊണ്ടുവരുന്ന ആവേശം എന്നിവയെല്ലാം പകരംവയ്ക്കാനില്ലാത്തതാണെന്നും ശാസ്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT